പെരുമ്പലത്തെ പച്ചക്കറി കൃഷികൾക്ക് തുടക്കമായ്


ആനക്കര ഗ്രാമപഞ്ചായത്ത് കൃഷിഭവൻ പ്രദേശത്തെ പ്രധാന പച്ചക്കറി കൃഷി മേഖലയായ പെരുമ്പലത്തെ വേനൽക്കാല പച്ചക്കറി കൃഷികൾക്ക് തുടക്കമായ്..

വിഷുവിന് വിഷ രഹിത പച്ചക്കറി എന്ന ലക്ഷ്യത്തോടെകൃഷി വകുപ്പ് ഡിസ്ട്രിക്ക് ക്ലസ്റ്റർ പദ്ധതിയിലുൾപ്പെടുത്തി നിള ക്ലസ്റ്ററിലൂടെ നടപ്പിലാക്കുന്ന പച്ചക്കറി കൃഷിയുടെ ഉദ്ഘാടനം ആനക്കര ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് കെ മുഹമ്മദ് നിർവ്വഹിച്ചു.സ്റ്റാൻ്റിംഗ് കമ്മിറ്റി ചെയർമാൻ ബാലചന്ദ്രൻ അധ്യക്ഷത വഹിച്ചുകൃഷി ഓഫിസർ എം പി സുരേന്ദ്രൻ പദ്ധതി വിശദീകരണം നടത്തി.


രണ്ടാം വിളയൊഴിഞ്ഞ വേനൽവയലുകളിൽ സുരക്ഷിത ജൈവ കാർഷിക പ്രവർത്തനങ്ങളിലൂടെ ഉല്പാദിപ്പിക്കുന്ന പെരുമ്പലം പച്ചക്കറികൾ ഇപ്പോൾ പ്രദേശത്തെ പ്രാദേശിക വിപണികളിലും ശ്രദ്ധേയമായിട്ടുണ്ട്

ഇടത്തട്ടുകാരെ പരമാവധി ഒഴിവാക്കി കൃഷി ചെയ്യുന്ന കർഷകർ തന്നെ നേരിട്ട് റോഡിനിരുവശവുമിരുന്ന് പച്ചക്കറി വില്പന നടത്തുന്നതും പെരുമ്പലത്തെ ഒരു വേനൽക്കാല പതിവ് കാഴ്ച കൂടിയാണ് മലപ്പുറം ജില്ലയോട് അതിർത്തി പങ്കിടുന്ന പെരുമ്പലത്തെ പച്ചക്കറികൾ വാങ്ങുവാൻ മലപ്പുറം ജില്ലകളിൽ നിന്നും നിരവധി പേർ ഇവിടെ സ്ഥിരമായ് എത്താറുണ്ട്


ഉദ്ഘാടന ചടങ്ങിൽ ഗ്രാമ പഞ്ചായത്ത് അംഗങ്ങളായ ജ്യോതി ലക്ഷ്മി, ഗിരിജ, സീനിയർ അഗ്രിക്കൾച്ചർ അസിസ്റ്റൻ്റ് ഗിരീഷ്.സി, യു.പി രവിന്ദ്രൻ, കെ.സി ബഷീർ, കുഞ്ഞുകുട്ടൻ, മോഹനൻ തുടങ്ങിയവർ സംബന്ധിച്ചു.
Tags

Below Post Ad