കുറ്റിപ്പുറം തൃശ്ശൂർ സംസ്ഥാന പാതയിൽ ചിയ്യാനൂർ പാടത്ത് ഹമ്പ് തിരിച്ചറിയാൻ കഴിയാതെ വാഹനങ്ങൾ അപകടത്തിൽ പെടുന്നത് പതിവാകുന്നു.വെള്ളിയാഴ്ച പുലർച്ചെ പാർസൽ ലോറി മറിഞ്ഞ് ജീവനക്കാരൻ തലനാരിഴക്ക് രക്ഷപ്പെട്ടു.ഹമ്പ് ചാടിയ ലോറിയുടെ മെയിൻ ലീഫ് മുറിഞ്ഞ് റോഡിൽ നിയന്ത്രണം വിട്ട് മറിയുകയായിരുന്നു.ക്രൈയിൻ ഉപയോഗിച്ച് വാഹനം മാറ്റിയാണ് ഗതാഗതം പുനഃസ്ഥാപിച്ചത്.
ഹമ്പുകൾക്ക് സമീപം ബ്രേക്ക് ചെയ്യുമ്പോൾ വാഹനങ്ങൾ അപകടത്തിൽപെടുന്നത്ത് ഇവിടെ പതിവ് കാഴ്ചയാണ്.ഹമ്പ് നിർമ്മാണം അശാസ്ത്രീയമാണെന്നും വേഗതയിൽ വരുന്ന വാഹനങ്ങൾക്ക് ഹമ്പുകൾ തിരിച്ചറിയാൻ കഴിയാത്തതുമാണ് അപകടങ്ങൾക്ക് കാരണമെന്ന് നേരെത്തെ പരാതി ഉയർന്നിരുന്നു