പ്രായപൂർത്തിയാകാത്ത വിദ്യാർഥിനിയെ പീഡിപ്പിച്ച കേസിൽ ആൽബം ഗായകൻ അറസ്റ്റിൽ.പുത്തനത്താണി പുന്നത്തല കുറുമ്പത്തൂർ സ്വദേശി മൻസൂറലിയെയാണ് (28) പൊന്നാനി പൊലീസ് അറസ്റ്റ് ചെയ്തത്.
ആൽബത്തിലെ ഗാനങ്ങൾ പഠിക്കാനും പാടാനുമെത്തിയ വിദ്യാർഥിനിയെ വിവാഹ വാഗ്ദാനം നൽകി പീഡിപ്പിക്കുകയായിരുന്നു. വിവാഹിതനും രണ്ട് കുട്ടികളുടെ പിതാവുമാണ് ഇയാൾ.
പൊന്നാനി സി.ഐ വിനോദ് വലിയാറ്റൂരിന്‍റെ നേതൃത്വത്തിലാണ് പോക്സോ ചുമത്തി അറസ്റ്റ് ചെയ്തത്. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു