നാല്‌ പതിറ്റാണ്ടിന്റെ പ്രവാസം അവസാനിപ്പിച്ച് നാട്ടിലെത്തിയ സഹപ്രവർത്തകന് കെഎംസിസിയുടെ സ്നേഹോപഹാരം



നാല്‌ പതിറ്റാണ്ട്‌ കാലത്തെ പ്രവാസി ജീവിതം ‌അവസാനിപ്പിച്ച്‌ നാട്ടിലേക്ക്‌ മടങ്ങിയ ഖത്തർ കെഎംസിസിയുടെ ആദ്യകാല മെംബർ കബീർ പാറമ്മൽ സാഹിബിനുള്ള ഖത്തർ കെഎംസിസി തൃത്താല മണ്ഡലം കമ്മിറ്റിയുടെ സ്നേഹോപഹാരം മുസ്ലിം ലീഗിന്റെയും കെഎംസിസിയുടെയും നേതാക്കളുടെ സാന്നിധ്യത്തിൽ കാരമ്പത്തൂരിൽ അദ്ധേഹത്തിന്റെ വസതിയിൽ വെച്ച് പരുതൂർ പഞ്ചായത്ത് പ്രസിഡന്റ് എ പി എം സക്കറിയ  കൈമാറി

1981 ഒക്ടോബർ 03 ന് ആണ് അദ്ദേഹം വളാഞ്ചേരിയിൽ നിന്നും ബസ് മാർഗം ബോംബെയിലേക്കും അവിടെ നിന്നും ഖത്തറിലേക്കും ആദ്യമായി യാത്ര പുറപ്പെട്ടത്. അവിടന്നിങ്ങോട്ട് ഒരേ സ്‌പോൺസറുടെ കീഴിൽ 41 വർഷക്കാലം അതിജീവിതത്തിനായുള്ള പ്രവാസി ജീവിതം. അപ്പോഴും ചന്ദ്രിക റീഡേഴ്സ് ഫോറത്തിലും അത് കഴിഞ്ഞു രൂപീകൃതമായ ഖത്തർ കെഎംസിസിയിൽ മെമ്പറായും പാർട്ടിയുടെ കൂടെ സജീവമായി നിന്നു. മുപ്പതിനായിരത്തോളം അംഗങ്ങളുള്ള ഖത്തറിലെ ഏറ്റവും വലിയ പ്രവാസി സംഘടനയായ കെഎംസിസിയുടെ 93 രെജിസ്ട്രഷൻ നമ്പറിലുള്ള അംഗമായിരുന്നു കബീർ സാഹിബ്
മുസ്ലിം ലീഗ് തൃത്താല നിയോജക മണ്ഡലം വൈസ് പ്രസിഡന്റ് കുഞ്ഞിമുഹമ്മദ് മാസ്റ്റർ, പട്ടാമ്പി ബ്ലോക്ക്‌ സ്റ്റാൻഡിങ് കമ്മറ്റി ചെയർമാൻ പി.ടി. എം ഫിറോസ്, ദളിത് ലീഗ് ജില്ലാ സെക്രട്ടറി രാമചന്ദ്രൻ (പൊന്നു), പരുതൂർ പഞ്ചായത് ആക്ടിങ് പ്രസിഡന്റ്‌ എം. പി ഹസ്സൻ, ഖത്തർ കെഎംസിസി തൃത്താല മണ്ഡലം ഉപാധ്യക്ഷൻ ഷാഫി തലക്കശേരി, സെക്രട്ടറി സുഹൈൽ കുമ്പിടി, തൃത്താല നിയോജക മണ്ഡലം യൂത്ത്ലീഗ് ട്രഷറർ ഒ കെ സവാദ് മുസ്ലിം ലീഗ് നേതാകളായ ടി. പി സൈനുദ്ധീൻ, ഗഫൂർ പനച്ചിക്കൽ തുടങ്ങിയവർ പങ്കെടുത്തു.
Tags

Below Post Ad