ഡോ.രാജൻ ചുങ്കത്തിൻ്റെ 'ഓർമ്മ വഴിയിൽ ചിലർ' എന്ന പുസ്തകത്തിൻ്റെ പരിഷ്കരിച്ച രണ്ടാം പതിപ്പ് പുറത്തിറങ്ങി.ഞായറാഴ്ച രാവിലെ മെട്രോമാൻ ഡോ.ഇ. ശ്രീധരൻ പ്രകാശനം ചെയ്തു. ക്യാപ്റ്റൻ വി.കെ.എസ് അടികൾ പുസ്തകം ഏറ്റുവാങ്ങി.
സ്മൃതിയും ചരിത്രവും ഒരുമിച്ച് പ്രസരിക്കുന്ന ജീവിത സഞ്ചാരമാണ് ഈ ഓർമ്മ പുസ്തകം. അധികാര കണ്ണിൽ കരടായി നിലകൊണ്ട ഈച്ചരവാരിയർ, അറിവിൻ്റെ മഹാമേരുവായിരുന്ന പൂമുള്ളി ആറാം തമ്പുരാൻ,
വിപ്ലവ പ്രസ്ഥാനങ്ങളോട് കലഹിച്ച് ഹരിത പോരാളിയായി മാറിയ അബ്രഹാം ബെൻഹർ, അധികാരക്കുഴമറിച്ചലുകളുടെ അകം പുറമറിയുന്ന രാഷ്ട്രീയ ജ്യോത്സ്യൻ പരപ്പനങ്ങാടി ഉണ്ണികൃഷ്ണപ്പണിക്കർ,എരിയുന്ന പെരുവയറുമായി അലഞ്ഞ തീറ്റ റപ്പായി, മനുഷ്യ മനസ്സിൻ്റെ അജ്ഞാത വഴികളിലൂടെ സഞ്ചരിക്കുന്ന സൈക്കോ മുഹമ്മദ്, സ്നേഹത്തിൻ്റെ നിറം പച്ചയാണെന്ന് വിശ്വസിക്കുന്ന ശോഭീന്ദ്രൻ മാഷ്, കത്തോലിക്ക സഭയിലെ അനാചാരങ്ങളോട് സമരസപ്പെടാനാവാതെ ഗാർഹസ്ഥ്യം സ്വീകരിച്ച ഫാദർ താമരക്കാട്
തുടങ്ങിയ 25 വ്യക്തിത്വങ്ങളുടെ വാങ്മയ ചിത്രങ്ങളാണ് ഡോ.രാജൻ ചുങ്കത്തിൻ്റെ ഈ ഓർമക്കൂട്ടിലുള്ളത്.
swale