പരുതൂർ പഞ്ചായത്തിലെ ചിറങ്കര പ്രദേശത്തെ മുപ്പതോളം കുട്ടികൾക്ക് ഫുട്‌ബോളിൽ ശരിയായ രീതിയിൽ പരിശീലനം നൽകുക എന്ന ലക്ഷ്യത്തോടെ സംഘടിപ്പിച്ചിട്ടുള്ള സോക്കർ ക്യാമ്പ് സ്പീക്കർ എം.ബി.രാജേഷ് ഉദ്ഘാടനം ചെയ്തു.
കഴിഞ്ഞ 25 വർഷക്കാലമായി കലാ കായിക സാംസ്കാരിക മേഖലയിലും സാമൂഹിക-ജീവകാരുണ്യ പ്രവർത്തനങ്ങളിലും മാതൃകാ പരമായ പ്രവർത്തനങ്ങൾ സംഘടിപ്പിക്കുന്ന യുവജനക്കൂട്ടായ്മയാണ് പരുതൂർ പഞ്ചായത്തിലെ ചിറങ്കര പ്രദേശത്തെ യുവജന ആർട്സ് & സ്പോർട്സ് ക്ലബ്ബ്.
നാളെയുടെ താരങ്ങൾക്ക് എല്ലാ ഭാവുകങ്ങളും. ഇത്തരമൊരു സദുദ്യമത്തിന് നേതൃത്വം കൊടുക്കുന്ന ക്ലബ് ഭാരവാഹികളെയും സ്പീക്കർ പ്രത്യേകം അഭിനന്ദിച്ചു