പുഴയോരത്ത് മുന്നറിയിപ്പ് ബോർഡുകൾ സ്ഥാപിക്കുന്നു.
ഫെബ്രുവരി 04, 2022
ആനക്കര ഗ്രാമ പഞ്ചായത്തിന്റെ നേതൃത്വത്തിൽ നടന്നു വരുന്ന ഭാരതപ്പുഴ സംരക്ഷണ പ്രവർത്തനങ്ങളുടെ ഭാഗമായി കുമ്പിടി പരിസ്ഥിതി കൂട്ടായ്മ, സാമൂഹ്യ വനവത്കരണ വകുപ്പ്, പാലക്കാട് ഡിവിഷൻ എന്നിവയുടെ സഹകരണത്തോടെ, പുഴയോരത്ത് മുന്നറിയിപ്പ് ബോർഡുകൾ സ്ഥാപിക്കുന്ന പ്രവർത്തനങ്ങൾക്ക് തുടക്കം കുറിക്കുകയാണ്.. ഇതിന്റെ ആദ്യ ഘട്ട പരിപാടികൾക്ക് നാളെ (5/2/22) ശനിയാഴ്ച രാവിലെ 8 മണിക്ക് കുമ്പിടി കാറ്റാടിക്കടവിൽ വെച്ച് ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് കെ മുഹമ്മദ് ഉദ്‌ഘാടനം നിർവ്വഹിക്കും.
Tags