സഫ നാസർ സ്മാരക പുരസ്കാര സമർപ്പണവും അനുസ്മരണവും നാളെ

സഫ നാസർ സ്മാരക പുരസ്കാര സമർപ്പണവും അനുസ്മരണവും ഫെബ്രുവരി 11 വെള്ളിയാഴ്ച വൈകുന്നേരം 4 മണിക്ക് കുമ്പിടി ഹൈബറി ടർഫിൽ വെച്ച് നടക്കും.

പാലിയേറ്റിവ് രംഗത്തു നടത്തിവരുന്ന  സേവനങ്ങൾ പരിഗണിച്ച് .കുമ്പിടി പാലിയേറ്റിവ് കെയർ സൊസൈറ്റി ചെയർമാൻ  സി ടി സൈതലവിയെയാണ്  പുരസ്‌കാരത്തിനായി മുസ്ലിം യൂത്ത് ലീഗ് ആനക്കര പഞ്ചായത്ത് കമ്മിറ്റി  തെരഞ്ഞെടുത്തത്.

മുൻ എംഎൽഎ കളത്തിൽ അബ്ദുള്ള,പി ഇ എ സലാം മാസ്റ്റർ,പിപി അൻവർ സാദത്ത്,പി എം മുസ്തഫ തങ്ങൾ ആനക്കര ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് കെ.മുഹമ്മദ് എന്നിവർ ചടങ്ങിൽ പങ്കെടുക്കും 

Tags

Below Post Ad