കേന്ദ്ര ബജറ്റ് 2022


ഇന്റർനെറ്റ് എല്ലാവർക്കും ലഭ്യമാക്കുകയാണ് സർക്കാരിന്റെ ലക്ഷ്യമെന്നും  5-ജി ഈ വർഷം തന്നെ കൊണ്ടുവരുമെന്ന് ധനമന്ത്രി നിർമല സീതാരാമൻ. 5-ജി സ്‌പെക്ട്രം ലേലവും ഈ വർഷം തന്നെ നടത്തും. എല്ലാ മന്ത്രാലയങ്ങളിലും സമ്പൂർണ ഇ-ബിൽ നടപ്പാക്കും. ഭൂമി രജിസ്‌ട്രേഷൻ ഏകീകരിക്കും. ഒരു രാജ്യം ഒരു രജിസ്‌ട്രേഷൻ സംവിധാനം വേഗത്തിലാക്കുകയാണ് ലക്ഷ്യമെന്നും ധനമന്ത്രി പറഞ്ഞു. പ്രതിരോധമേഖലയിൽ ഇറക്കുമതി കുറച്ച് സ്വയംപര്യാപ്തത ഉറപ്പാക്കും. 7.50 ലക്ഷം കോടി രൂപയുടെ മൂലധന നിക്ഷേപം നടത്തും. മൂലധന നിക്ഷേപത്തിൽ 35 ശതമാനത്തിന്റെ വർധനയുണ്ടായെന്നും ധനമന്ത്രി പറഞ്ഞു.

മൊബൈല്‍ ഫോണുകള്‍ക്ക് വില കുറയും

പുതിയ കേന്ദ്ര ബജറ്റ് പ്രകാരം മൊബൈല്‍ ഫോണുകള്‍ക്ക് വില കുറയും. മൊബൈലിലെ ക്യാമറ, ചാര്‍ജറുകള്‍ എന്നിവയ്ക്ക് തീരുവ കുറയ്ക്കും.

updating...

Below Post Ad