കുമരനെല്ലൂർ-കാഞ്ഞിരത്താണി റോഡ് പണി പൂർത്തികരിക്കാത്തതിൽ പ്രതിഷേധിച്ച് യു ഡി എഫ് ധർണ്ണ




കുമരനെല്ലൂർ-കാഞ്ഞിരത്താണി റോഡ് പണി തുടങ്ങി ഒന്നര വർഷമായിട്ടും പൂർത്തികരിക്കാത്തതിലും  കൊടിക്കാംകുന്ന് ചങ്ങരത്ത് റോഡ് സഞ്ചാര യോഗ്യമല്ലാത്ത തിലും  പ്രതിഷേധിച്ച് യു ഡി എഫ് ധർണ്ണ നടത്തി.കുമരനല്ലൂർ കൊടിക്കാംകുന്ന് നിവാസികളുടെ യാത്ര ദുരിതത്തിന് ഉടൻ പരിഹാരം കാണാണമെന്നും കപ്പൂർ പഞ്ചായത്ത് യു ഡി എഫ് ധർണ്ണയിൽ  ആവശ്യപ്പെട്ടു 

മുസ്ലിം ലീഗ് ജില്ല സെക്രട്ടറി പി.ഇ.എ. സലാം ഉദ്ഘാടനം ചെയ്തു.കപ്പൂർ പഞ്ചായത്ത് യു ഡി എഫ് കൺവീനർ അലി കുമരനല്ലൂർ അധ്യക്ഷത വഹിച്ചു. പി.പി. ഷിൻജേഷ് ,P.Y മോഹനൻ, കെ.ഷിഹാബ്, സി.ഹസ്സൻ, ടി.സമദ്, ചങ്ങരത്ത് റഷീദ്, എം.കെ.നൗഫൽ,വി.കെ. റസാക്ക്  തുടങ്ങിയവർ പ്രസംഗിച്ചു.


Tags

Below Post Ad