ഇന്ന് ലോക റേഡിയോ ദിനം; കുട്ടികളുടെ ശബ്ദമായി റേഡിയോ കൂടല്ലൂർ മൂന്നാം വർഷത്തിലേക്ക്



റേഡിയോ കൂടല്ലൂരിലേക്ക് സ്വാഗതം വാർത്തകൾ വായിക്കുന്നത്...

ഗവൺമെന്റ് ഹൈസ്ക്കൂൾ കൂടല്ലൂരിലെ കുട്ടികളുടെ ഗ്രൂപ്പ് ഉണരുന്നത് റേഡിയോ കൂടല്ലൂരിലെ ഈ ശബ്ദം കേട്ടാണ്. തുടർച്ചയായി രണ്ടാം വർഷവും റേഡിയോ കൂടല്ലൂരിലെ വാർത്തകൾ 200 ദിവസം പിന്നിട്ടു. 3 വർഷം മുൻപാണ് സ്കൂളിൽ റേഡിയോ തുടങ്ങുന്നത്. തുടക്കത്തിൽ റേഡിയോ പരിപാടികൾ ക്ലാസ് റൂമുകളിലെ സ്പീക്കറുകൾ വഴിയാണ് കുട്ടികളിലെത്തിയിരുന്നത്. ലോക്ഡൗൺ കാലത്താണ് റേഡിയോയും ഓൺലൈനിലേക്ക് മാറിയത്.

ഓൺലൈൻ സാഹചര്യത്തിൻ റേഡിയോയെ എങ്ങനെ ക്രിയാത്മകമായി ഉപയോഗപ്പെടുത്താം എന്ന ചിന്തയാണ് വിവിധ പരിപാടികൾ ഉൾപ്പെടുത്തിയുള്ള റേഡിയോ കൂടല്ലൂരിലേക്ക് നയിച്ചത്. സോഷ്യൽ സയൻസ് ക്ലബുമായി സഹകരിച്ച് എന്നു വാർത്തകൾ റേഡിയോ വഴി കുട്ടികളുടെ ഗ്രൂപ്പുകളിലെത്തി.  കഴിഞ്ഞ ലോക റേഡിയോ ദിനത്തിൽ വാർത്തകൾ 150 ദിവസം പിന്നിട്ടതിന്റെ ആഘോഷം സ്കൂളിൽ വെച്ച് സംഘടിപ്പിച്ചു. വാർത്താ അവതാരകരായ കുട്ടികളെ ചടങ്ങിൽ ആദരിച്ചു.

ഈ വർഷം ഇതു വരെ വാർത്ത പ്രക്ഷേപണം 227 ദിവസം പിന്നിട്ടു. ഈ വർഷം ഇതുവരെ 94 വിദ്യാർത്ഥികളും 5 പൂർവ വിദ്യാർത്ഥികളും 5 അ ധ്യാപകരും വാർത്ത അവതാരകരായി. ദിനാചരണങ്ങളുമായി ബന്ധപ്പെട്ട് മാസത്തിൽ ഓരോ പ്രഗത്ഭരെ പങ്കെടുപ്പിച്ചു കൊണ്ടുള്ള ഗസ്റ്റ് ടോക്ക് സംഘടിപ്പിച്ചുവരുന്നു. ഈ വർഷം വിവിധ ഭാഷകളിലുള്ള വാർത്താ അവതരണങ്ങളും നടന്നു.

റേഡിയോ കുടല്ലൂരിന്റെ അടുത്ത ഘട്ടം, കുട്ടികൾക്ക് പരിപാടികളും വാർത്തകളും അവതരിപ്പിക്കാൻ സുസജ്ജമായ ഒരു സ്റ്റുഡിയോയും എല്ലാ ക്ലാസ് റൂമുകളിലേക്കും പി.എ സിസ്റ്റവും ഒരുക്കുക എന്നതാണ്. നിലവിൽ 75% ക്ലാസ്റൂമുകളിലും പി.എ സിസ്റ്റം ഒരുക്കിക്കഴിഞ്ഞു, പൂർണമായും ഓഫ്‌ലൈനിലേക്ക് മാറുമ്പോഴേക്കും എല്ലാ ക്ലാസ്റൂമുകളിലും സജ്ജമാക്കാനാണ് ഉദ്ദേശിക്കുന്നത്. സ്റ്റുഡിയോ സജ്ജീകരണവും ഏറെക്കുറെ പൂർ ത്തിയായി.

സ്കൂൾ റേഡിയോ വഴി ഹെഡ്മിസ്ട്രസിന്റെ ദിനാചരണ സന്ദേശങ്ങളും കുട്ടികൾ തയ്യാറാക്കുന്ന വിവിധ ഭാഷകളിലുള്ള പ്രത്യേക ബുള്ളറ്റിനുകളും പ്രക്ഷേപണം ചെയ്യുന്നു. കുട്ടികൾ അയക്കുന്ന വാർത്ത എഡിറ്റ് ചെയ്ത് മ്യൂസിക് ഉൾപ്പെടുത്തി ചിട്ടപ്പെടുത്തുന്നത് എല്ലാം കുട്ടികൾ തന്നെയാ ണ് എന്നതാണ് റേഡിയോയുടെ സവിശേഷത.

കുട്ടികളിലെ കഴിവിനുള്ള അംഗീകാരമായി റേഡിയോ ദിനാചരണ പ്രോഗ്രാം റിപ്പോർട് ചെയ്യാനെത്തിയ വാർത്താ ചാനൽ റിപ്പോർട്ടറായി സ്കൂളിലെ വിദ്യാർത്ഥിനിക്ക് അവസരം നൽകി എന്നത് റേഡിയോ കുടല്ലൂരിന്റെ പ്രതിഫലനമാണ്.

മൂന്നാം വാർഷികത്തിൽ കുട്ടികൾ അവതരിപ്പിക്കുന്ന ശ്രാവ്യ  വിരുന്ന് ഇന്ന് വൈകുന്നേരം 7 മണിക്ക് യൂട്യൂബ് ചാനലിൽ ലൈവായി കാണാം: 

https://youtu.be/m_7MawhZ54g



 

Tags

Below Post Ad