വ്യാജ രേഖ ചമച്ച പട്ടിത്തറ ഗ്രാമപഞ്ചായത്തിലെ എല്‍ഡിഎഫ് മെമ്പർക്കെതിരെ വ്യക്തമായ തെളിവുകൾ നൽകിയിട്ടും നടപടികൾ സ്വീകരിക്കാത്ത ജില്ലാ കളക്ടറുടേയും പോലീസിൻ്റേയും നടപടിയിൽ പ്രതിഷേധിച്ച് യൂത്ത് കോൺഗ്രസ്സ് പട്ടിത്തറ മണ്ഡലം കമ്മിറ്റി നേതൃത്വത്തിൽ 1000 കത്തുകൾ കലക്ടർക്ക് അയച്ചു കൊണ്ട് പ്രതിഷേധിച്ചു.
യൂത്ത് കോൺഗ്രസ് പട്ടിത്തറ മണ്ഡലം പ്രസിഡന്റ് കെ.പി ഹരിയുടെ അധ്യക്ഷതയിൽ സംസ്ഥാന ജനറൽ സെക്രട്ടറി ഓകെ ഫാറൂഖ് ഉദ്ഘാടനം ചെയ്തു.ഡിസിസി ജനറൽ സെക്രട്ടറി പി.ബാലൻ,മണ്ഡലം കോണ്ഗ്രസ് പ്രസിഡന്റ് കെ.വിനോദ് യൂത്ത് കോൺഗ്രസ് ജില്ലാ ഭാരവാഹികളായ പിവി ഹരി,കെടി ഫവാസ്,ഹുസൈൻ എന്നിവരും,വാർഡ് മെമ്പർമാരായ ബാവ മാളിയേക്കൽ, ഉണ്ണിക്കൃഷ്ണൻ, ഗിരിജ,ശശിരേഖ തുടങ്ങിയവരും പങ്കെടുത്ത് സംസാരിച്ചു.വൈസ് പ്രസിഡന്റ് ശ്രീജിത്ത് സ്വാഗതവും,ജനറൽ സെക്രട്ടറി മീറാഷ് നന്ദിയും പറഞ്ഞു