സംസ്ഥാന ബജറ്റില്‍ പട്ടാമ്പി മണ്ഡലത്തിലെ 20 വന്‍കിട പദ്ധതികള്‍ക്ക് അനുമതി.വിളയൂര്‍ തോണിക്കടവ് തടയണ (25 കോടി), വല്ലപ്പുഴ സമഗ്ര ജലസേചന പദ്ധതി (15 കോടി, കുലുക്കല്ലൂര്‍ റെയില്‍വേ സ്റ്റേഷന്‍ മാരായമംഗലം റോഡ് (8.കോടി), പട്ടാമ്പി കോളേജില്‍ സംസ്കൃത ബ്ലോക്ക് (20 കോടി), പട്ടാമ്പി എംപ്ലോയ്മെന്റ് ഓഫീസ് കം കരിയര്‍ ഡെവലപ്പ്മെന്റ് സെന്‍റെര്‍ (5 കോടി) , വിളയൂര്‍ സബ് രജിസ്ട്രേഷന്‍ ഓഫീസ് (3 കോടി) ചെങ്ങണാംകുന്ന് - കാരമണ്ണ റോഡ്(10 കോടി), പട്ടാമ്പി ബൈ പാസ് രണ്ടാം ഘട്ടം (3 കോടി) ,
കുലുക്കല്ലൂര്‍ എരവത്ര റോഡ് (6 കോടി) , SNGLP സ്കൂള്‍ പൈതൃക കെട്ടിടം (3 കോടി) , പട്ടാമ്പി പുതിയ ബസ്‌സ്റ്റാന്‍ഡ് (25 കോടി) , തിരുവേഗപ്പുറ സമഗ്ര ഇറിഗേഷന്‍ പദ്ധതി (20 കോടി) , പട്ടാമ്പി പി ഡബ്ലിയു ഡി റോഡ്സ് സെക്ഷന്‍ ഓഫീസ് (2 കോടി) , കൊപ്പം ടൌണ്‍ നവീകരണം രണ്ടാം ഘട്ടം (4 കോടി) , മുതുതല പ്രാഥമിക ആരോഗ്യകേന്ദ്രം കെട്ടിടം (3 കോടി) , പട്ടാമ്പി മണ്ടലത്തിലെ വിവധ കുളങ്ങളുടെ നവീകരണം(20 കോടി) , വല്ലപ്പുഴ ആയുഷ് കെട്ടിട സമുച്ചയം (20 കോടി) എന്നിവയ്കാണ് സംസ്ഥാന ബജറ്റില്‍ അനുമതി ലഭിച്ചിട്ടുള്ളത്.
അതോടൊപ്പം തന്നെ കൊപ്പം പോലീസ് സ്റ്റേഷന്‍ (3 കോടി), പട്ടാമ്പി ഫയര്‍ സ്റ്റേഷന്‍ (3 കോടി), എന്നിവയ്ക്കൊപ്പം പട്ടാമ്പി കാര്‍ഷിക ഗവേഷണ കേന്ദ്രത്തില്‍ ജലസംഭരണിയ്ക്കും, ജലസേചന സൌകര്യത്തിനുമായി 4 കോടി രൂപയുമാണ് ബജറ്റില്‍ തന്നെ തുകയായി അനുവദിച്ചിട്ടുള്ളത്.
ഒന്നാം പിണറായി സര്‍ക്കാരിന്റെ കാലത്ത് പ്രഖ്യാപിക്കുകയും നടപ്പിലാക്കുകയും ചെയ്തതാണ് കൊപ്പം പോലീസ് സ്റ്റേഷനും, ഫയര്‍ സ്റ്റേഷനും, ഇതില്‍ കൊപ്പം പോലീസ് സ്റ്റേഷന്റെ ഉദ്ഘാടനം 2018 ആഗസ്റ്റിലും ഫയര്‍ സ്റ്റേഷന്‍ 2021 ഫെബ്രുവരിയിലും നടക്കുകയുണ്ടായി. നിലവില്‍ ഈ രണ്ടു ഓഫീസുകളും വാടക കെട്ടിടത്തില്‍ ആണ് പ്രവര്‍ത്തിച്ചു വരുന്നത്. ബജറ്റില്‍ തുകയായി തന്നെ വകയിരുത്തിയതിനാല്‍ ഈ രണ്ടു പ്രവര്‍ത്തികളും എത്രയും പെട്ടന്ന് തന്നെ ആരംഭിക്കുന്നതിനുള്ള നടപടികള്‍ സ്വീകരിക്കുമെന്ന് മുഹസിന്‍ എം.എല്‍.എ വാര്‍ത്താകുറിപ്പില്‍ അറിയിച്ചു.
പട്ടാമ്പി കാര്‍ഷിക ഗവേഷണ കേന്ദ്രത്തില്‍ ജലസംഭരണിയ്ക്കും, ജലസേചന സൌകര്യം മെച്ചപ്പെടുത്തുന്നതിനായും നാല് കോടി രൂപയാണ് വകയിരുത്തിയിട്ടുള്ളത്. ജലദൌര്‍ലഭ്യം ഗവേഷണത്തെയും, വിത്ത് ഉത്പാദനത്തെയും വളരെ മോശമായി ബാധിക്കാറുള്ള ഈ ലോക പ്രശസ്ത കാര്‍ഷിക ഗവേഷണ കേന്ദ്രത്തിനു ഇത് വലിയ അനുഗ്രഹം തന്നെയാണെന്നും, ഈ ഗവേഷണ കേന്ദ്രത്തെ ലോകോത്തര നിലവാരത്തിലുള്ള കേന്ദ്രമാക്കി മാറ്റുന്നതിനുള്ള ശ്രമങ്ങള്‍ നടത്തുമെന്നും മുഹസിന്‍ എം.എല്‍.എ അറിയിച്ചു.