മലയാളി താരം സഹൽ അബ്ദുസ്സമദിന്റെ ഗോളിൽ ഐ.എസ്.എൽ സെമിഫൈനൽ ആദ്യപാദത്തിന്റെ ഹാഫ് ടൈമിൽ ജംഷഡ്പൂർ എഫ്.സിക്കെതിരെ കേരള ബ്ലാസ്റ്റേഴ്‌സ് മുന്നിൽ. ഇരുടീമുകളും കട്ടയ്ക്കു കട്ട നിന്ന മത്സരത്തിൽ 38-ാം മിനുട്ടിലാണ് സഹൽ വലകുലുക്കിയത്.
ബ്ലാസ്റ്റേഴ്‌സിന്റെ ആക്രമണത്തിനിടെ ഗോൾമുഖത്തുവെച്ച് ജംഷഡ്പൂർ ഡിഫന്റർ പിറകിലേക്ക് ഹെഡ്ഡ് ചെയ്ത പന്ത് ഓടിപ്പിടിച്ചെടുത്ത സഹൽ കീപ്പർക്കു മുകളിലൂടെ പന്ത് വലയിലേക്ക് ഉയർത്തി വിടുകയായിരുന്നു
സീസണിൽ സഹലിന്റെ ആറാമത്തെ ഗോളാണിത്.