മാധ്യമ നിഷേധത്തിനെതിരെ ശബ്ദമുയർത്തുക.പ്രമോദ് രാമൻ


മാധ്യമ നിഷേധത്തിനെതിരെ ശബ്ദമുയർത്തിയില്ലെങ്കിൽ ഭാവിയിൽ വലിയ അപകടമാണ് സംഭവിക്കുകയെന്ന് മീഡിയ വൺ എഡിറ്റർ പ്രമോദ് രാമൻ അഭിപ്രായപ്പെട്ടു. പൊന്നാനി പ്രസ് ക്ലബ്ബ് ഉദ്ഘാടനം നിർവ്വഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം.

മാധ്യമ പ്രവർത്തനമെന്നത് ഏറ്റവും വെല്ലുവിളി നിറഞ്ഞ ഘട്ടത്തിലൂടെയാണ് കടന്ന് പോകുന്നത്. ഭരണഘടന എല്ലാ പൗരന്മാർക്കും നൽകുന്ന അവകാശമുപയോഗിച്ച് പ്രവർത്തിക്കുന്ന മാധ്യമങ്ങളെ വിലക്കുകയെന്നാൽ, പൊതുജനങ്ങളുടെ വായ് മൂടിക്കെട്ടുകയെന്നതാണ് അർത്ഥം. മീഡിയ വണിനെതിരെയുള്ള വിലക്ക് ഇതിന് ഉദാഹരണമാണെന്നും അദ്ദേഹം പറഞ്ഞു. 

പൊന്നാനി പ്രസ് ക്ലബ്ബിൻ്റെ നവീകരിച്ച ഓഫീസ് ചമ്രവട്ടം ജങ്ഷനിലാണ് പ്രവർത്തനമാരംഭിച്ചത്.ചടങ്ങിൽ മാതൃഭൂമി സീനിയർ സബ് എഡിറ്റർ ഒ.രാധിക മുഖ്യാതിഥിയായിരുന്നു. സി. പ്രദീപ് കുമാർ അധ്യക്ഷത വഹിച്ചു. കെ.എം മുഹമ്മദ് ഖാസിം കോയ, ജിബീഷ് വൈലിപ്പാട്ട്, സെൻസി ലാൽ ഊപ്പാല എന്നിവർ സംസാരിച്ചു

Tags

Below Post Ad