ആലൂർ ചാമുണ്ഡികാവ് പൂരം ഇന്ന്


ആലൂർ ശ്രീ ചാമുണ്ഡി കാവ് ഭഗവതി ക്ഷേത്രത്തിലെ ഈ വർഷത്തെ പൂരമഹോത്സവം ഇന്ന് മാർച്ച് 4 വെള്ളിയാഴ്ച്ച വിവിധ പരിപാടികളോട്  കൂടി ആഘോഷിക്കും.

ഉച്ചയ്ക്ക് മൂന്ന് മണിക്ക് ശ്രീ പള്ളി കുളങ്ങര അയ്യപ്പ ക്ഷേത്രത്തിൽ നിന്നുള്ള ദേവസ്വം പകൽപൂരം എഴുന്നള്ളിപ്പിൽ മധ്യ കേരളത്തിലെ തലയെടുപ്പുള്ള മൂന്ന് ഗജവീരന്മാർ അണിനിരക്കമ്പോൾ സുപ്രസിദ്ധ പഞ്ചവാദ്യ വിദഗ്ധൻ ശ്രീ.തൃപ്പമണ്ട നടരാജ വാര്യരുടെയും കോങ്ങാട് രാധാകൃഷ്ണന്റെയും നേതൃത്വത്തിൽ പഞ്ചവാദ്യം അരങ്ങേറും.ചാലിശ്ശേരി മണികണ്ഠന്റെ നേതൃത്വത്തിലുള്ള മേളവും പകൽ പൂരം കൊഴുപ്പിക്കും.

അഞ്ചുമണി മുതൽ വർണ്ണശബളമായ കാഴ്ചകളുമായി ക്ഷേത്രത്തിന് നാനാഭാഗങ്ങളിൽനിന്നും വാദ്യമേളങ്ങളോടു കൂടെയുള്ള നാടൻ കലാ വരവുകൾ പകൽപൂരത്തിന് മാറ്റ് കൂട്ടും.

സന്ധ്യക്ക് ഭക്തിനിർഭരമായ ദീപാലങ്കാര ത്തോടുകൂടിയ ദീപാരാധനയും തുടർന്ന് ഗംഭീര ഡബിൾ തായമ്പകയും ആയിരത്തിരിതെളിയിക്കലും പുലർച്ചെ താളത്തോടുകൂടിയുള്ള എഴുന്നള്ളിപ്പും മറ്റു പരിപാടികളും ഉണ്ടായിരിക്കുന്നതാണന്നും സംഘാടകർ അറിയിച്ചു. 

Tags

Below Post Ad