ആനക്കര പഞ്ചായത്തിലെ പരപ്പൻ തോടിൻ്റെ പാർശ്വ ഭിത്തികളിൽ കയർ ഭൂവസത്രം വിരിച്ച് രാമച്ചം വെച്ച്പിടിപ്പിച്ച് സംരക്ഷിക്കുന്ന പ്രവർത്തിയുടെ ഉദ്ഘാടനം ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റ് കെ.മുഹമ്മദ് നിർവഹിച്ചു
ആനക്കര ഗ്രാമപഞ്ചായത്ത് MG NREGSൻ്റെ 2021-22 സാമ്പത്തിക വർഷത്തെ പദ്ധതിയിൽ ഉൾപ്പെടുത്തി 3,8,10, 11 വാർഡുകളിലൂടെ കടന്നുപോകുന്ന ഭാരതപ്പുഴയുടെ കൈവഴിയായ പരപ്പൻ തോടിൻ്റെ പാർശ്വ ഭിത്തിയാണ് 10 ലക്ഷം രൂപ വകയിരുത്തി 1,000 മീറ്റർ കയർ ഭൂവസ്ത്രം വിരിച്ച് സംരക്ഷിക്കുന്നത്.തോടുകളുടെ സംരക്ഷണത്തിലൂടെ കൃഷിക്ക് ആവശ്യമായ ജലം സംരക്ഷിക്കുക,വരൾച്ച തടയുക എന്നതാണ് പദ്ധതികൊണ്ട് ലക്ഷ്യമിടുന്നത്.
വികസന സ്റ്റാൻ്റിങ്ങ് കമ്മിറ്റി ചെയർപേഴ്സൻ സി.പി സവിത ടീച്ചറുടെ അദ്ധ്യക്ഷതയിൽനടന്ന ചടങ്ങിൽ സ്റ്റാൻറിങ്ങ് കമ്മിറ്റി ചെയർമാൻമാരായ പി.സി രാജു , പി.കെ ബാലചന്ദ്രൻ , മെമ്പർമാരായ ഗിരിജ മോഹനൻ , ജ്യോതി ലക്ഷ്മി , വി.പി സജിത , VEO നിസാർ NREGS ജീവനക്കാർ , തൊഴിലുറപ്പ് തൊഴിലാളികൾ എന്നിവർ പങ്കെടുത്തു