ബുധനാഴ്ച ഉച്ചയോടെവിനോദിന്റെ ഭാര്യ ഗിരിജക്ക് എടപ്പാൾ തൃശ്ശൂർ റോഡിൽ നിന്നും വീണുകിട്ടിയ സ്വർണാഭരണം വിനോദിനെ ഏൽപ്പിക്കുകയായിരുന്നു. തുടർന്ന് സോഷ്യൽ മീഡിയ വഴി ഉടമയെ തേടുകയായിരുന്നു.
വൈകിട്ടോടെ ആഭരണം നഷ്ടപ്പെട്ട കുറ്റിപ്പാല സ്വദേശിനി തെളിവ് സഹിതം ബന്ധപ്പെടുകയും വൈകീട്ട് ഏഴുമണിയോടെ എടപ്പാൾ ടൗണിലെ പോലീസ് എയ്ഡ് പോസ്റ്റിന് സമീപത്ത്‌വെച്ച് എസ് ഐ വിജയന്റെ സാന്നിധ്യത്തിൽ ആഭരണം കൈമാറുകയും ചെയ്തു എടപ്പാൾ കുറ്റിപ്പുറം റോഡിൽ അനന്യ ലക്കി സെന്റർ നടത്തി വരികയാണ് വിനോദ്.മാതൃകാ പ്രവർത്തനം നടത്തിയ ലോട്ടറി തൊഴിലാളി വിനോദിനെ പോലീസും നാട്ടുകരും അഭിനന്ദിച്ചു
ഉടമയെ കണ്ടെത്തുന്നതിനായി കെ ന്യൂസ് വാർത്ത ഷെയർ ചെയ്ത എല്ലാവർക്കും നന്ദി