കൂറ്റനാട് കാറും ബൈക്കും കൂട്ടിയിടിച്ച് ഉണ്ടായ അപകടത്തിൽ ചികിത്സയിലായിരുന്ന ബൈക്ക് യാത്രികൻ വട്ടംകുളം സ്വദേശി നിഖിൽ (24) മരണപ്പെട്ടു.തൃശൂർ അമല ആശുപത്രിയിൽ വെച്ചായിരുന്നു അന്ത്യം.
ഫെബ്രുവരി 27ന് കൂറ്റനാട് ഭാഗത്തേക്ക് പോയിരുന്ന കാറും ചാലിശ്ശേരി ഭാഗത്തേക്ക് പോയിരുന്ന ബൈക്കും തമ്മിൽ കൂട്ടിയിടിച്ചാണ് അപകടം ഉണ്ടായിരുന്നത്.