ഇന്നത്തെ പകൽ മായുമ്പോൾ ഇന്ത്യൻ സൂപ്പർ ലീഗ് ഫുട്ബാൾ കിരീടത്തിൽ കേരള ബ്ളാസ്റ്റേഴ്സിന്റെ ചുംബനമുദ്ര പതിയുമോ എന്ന ആകാംക്ഷയിലാണ് മലയാളക്കര. ഒരു നാടിന്റെയാകെ സ്വപ്നം സാക്ഷാത്കരിക്കാൻ ഇറങ്ങുന്ന ബ്ളാസ്റ്റേഴ്സിന് ഫൈനലിലെ എതിരാളികൾ ഹൈദരാബാദ് എഫ്.സിയാണ്.
രാത്രി ഏഴരയ്ക്ക് ഗോവയിലെ ഫത്തോർദ സ്റ്റേഡിയത്തിലാണ് കലാശക്കളി. ഫൈനലിൽ കാണികൾക്ക് പ്രവേശനമുണ്ട്. ടിക്കറ്റ് ഒട്ടുമുക്കാലും സ്വന്തമാക്കിയ കേരളത്തിൽ നിന്നുള്ള മഞ്ഞപ്പട സ്റ്റേഡിയം ഇളക്കിമറിക്കാൻ തയ്യാറായി നിൽക്കുന്നു.
മൂന്നാമൂഴം
ബ്ളാസ്റ്റേഴ്സിന്റെ മൂന്നാം ഐ.എസ്.എൽ ഫൈനലാണിത്. 2014ലെ ആദ്യ സീസണിലും 2016ലും ഫൈനലിൽ അത്‌ലറ്റിക്കോ ഡി കൊൽക്കത്തയോട് കീഴടങ്ങി. ഹൈദരാബാദ് എഫ്.സിക്ക് ആദ്യ ഫൈനൽ ഈ സീസണിൽ ബ്ളാസ്റ്റേഴ്സും ഹൈദരാബാദും രണ്ട് തവണ ഏറ്റുമുട്ടി. ജനുവരിയിൽ ബ്ളാസ്റ്റേഴ്സ് 1-0ത്തിന് ജയിച്ചപ്പോൾ ഫെബ്രുവരിയിൽ ഹൈദരാബാദ് 2-1ന് തിരിച്ചടിച്ചു
ടി.വി ലൈവ് രാത്രി 7.30 മുതൽ സ്റ്റാർ സ്പോർട്സ്, ഏഷ്യാനെറ്റ് പ്ളസ് ചാനലുകളിൽ