പാലക്കാട് ബോഡി ബിൽഡിങ് ആൻഡ് ഫിറ്റ്‌നസ് അസോസിയേഷൻ ചെർപ്പുളശ്ശേരി ചൈതന്യ കൺവെൻഷൻ സെന്ററിൽ സംഘടിപ്പിച്ച മിസ്റ്റർ പാലക്കാട് ചാമ്പ്യൻഷിപ്പിൽ കുമ്പിടി റെവല്യൂഷൻ ജിമ്മിനെ പ്രതിനിധീകരിച്ച് മത്സരിച്ച കൂടല്ലൂർ സ്വദേശി പാറപ്പുറത്ത് മുഹമ്മദ് മുസ്തഫ സീനിയർ വിഭാഗത്തിൽ ഗോൾഡ് മെഡൽ കരസ്ഥമാക്കി മിസ്റ്റർ പാലക്കാടായി തെരഞ്ഞെടുക്കപ്പെട്ടു.
കുമ്പിടി റെവല്യൂഷൻ ജമ്മിൽ പരിശീലകനായ മുസ്തഫ 2014 ലും ഗോൾഡ് മെഡൽ നേടിയിരുന്നു.റെവല്യൂഷൻ ജിമ്മിലെ ബോഡി ഫിറ്റ്നസ് കോച്ച് ഷെർബിയാണ് പരിശീലകൻ..
പ്രതികൂല സാഹചര്യത്തിലും കഠിന പ്രയത്നത്തിലൂടെയാണ് നിരവധി മത്സരാർത്ഥികളെ പിന്തള്ളി മിസ്റ്റർ പാലക്കാട് പട്ടം നേടിയത്.
ബോഡി ബിൽഡിങ് ആൻഡ് ഫിറ്റ്‌നസ് മേഖലയിൽ കൂടുതൽ ഉയരങ്ങൾ കീഴടക്കാൻ പരിശീലകനായി വിദേശത്തേക്ക് പോകാനുള്ള തെയ്യാറെടുപ്പിലാണ് മുപ്പത്തഞ്ചുകാരനായ മുസ്തഫ.ഭാര്യ ജസില മക്കൾ മഹ്‌സിൻ ,മഹ്ഫിൽ,മിർസാൻ
![]() |
മിസ്റ്റർ പാലക്കാട് പട്ടം നേടിയ മുസ്തഫ കൂടല്ലൂർ കോച്ച് ഷെർബിയോടൊപ്പം |