പാലക്കാട് ജില്ലയിലെ ജലസ്രോതസ്സുകൾ സംരക്ഷിക്കുന്നത്തിനും, പരിപാലിക്കുന്നതിനുമായി നവകേരളം കർമ്മപദ്ധതിയുടെ ഭാഗമായി "സമ്പൂർണ്ണ ജലശുചിത്വ യജ്‌ഞം 2022" "തെളിനീരോഴുകും നവകേരളം" പരിപാടിക്ക് ചാലിശ്ശേരി പഞ്ചായത്തിൽ ആരംഭം കുറിച്ചു.
വള്ളുവനാട്ടിലെ മുഖ്യ ജലസ്രോതസ്സായ ഭാരതപ്പുഴ സംരക്ഷണത്തിനായുള്ള "ഇനി ഞാൻ ഒഴുകട്ടെ" പദ്ധതിയുടെ രണ്ടാം ഘട്ടം ആണ് "തെളിനീരോഴുകും നവകേരളം" എന്ന പരിപാടിയിലൂടെ ഉദ്ദേശിക്കുന്നത്.
പന്ത്രണ്ടാം വാർഡ് തെക്കേക്കരയിൽ ആശാരിത്താഴം തോട് പരിസരത്ത് പഞ്ചായത്ത് പ്രസിഡന്റ് എ.വി.സന്ധ്യ പരിപാടിയുടെ ഉദ്ഘാടനം നിർവ്വഹിച്ചു.ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്റിങ് കമ്മറ്റി ചെയർമാൻ ആനി വിനു സ്വാഗതം പറഞ്ഞ പരിപാടിയിൽ വാർഡ് മെമ്പറും ക്ഷേമകാര്യ സ്ഥിരം സമിതി ചെയർപേഴ്സണും ആയ നിഷ അജിത്കുമാർ അധ്യക്ഷയായി
.എം.ജി.എൻ.ആർ.ഇ. ജി.എസ് ഓവർസിയർ ബി.എൻ.സുധീർ പദ്ധതി വിശദീകരണം നടത്തി. പഞ്ചായത്ത് മെമ്പർ ഷഹന അലി, കോർഡിനേറ്റർ പ്രദീപ് ചെറുവശ്ശേരി എന്നിവരും തൊഴിലുറപ്പ് തൊഴിലാളികളും പങ്കെടുത്തു.