യുക്രൈൻ യുദ്ധഭൂമിയിൽ നിന്ന് നാട്ടിലെത്തിയ സാന്ദ്രയെ പട്ടാമ്പി എംഎൽഎ മുഹമ്മദ് മുഹ്‌സിൻ സന്ദർശിച്ചു.
കൊപ്പം ആമയൂർ തെക്കേപ്പാട്ട് പുലാശ്ശേരി മുരളീധരന്റെ മകൾ സാന്ദ്ര യുക്രൈനിലെ ഉസർ ഊദ് നാഷണൽ യൂണിവേഴ്സിറ്റിയിലെ ഒന്നാം വർഷ എംബിബിഎസ് വിദ്യാർത്ഥിനിയാണ്.
ഹംഗറി അതിർത്തി വഴിയാണ് നാട്ടിലേക്ക് പുറപ്പെട്ടത്.എയർ ഇന്ത്യയുടെ പ്രത്യേക വിമാനത്തിൽ ദില്ലി-കരിപ്പൂർ വഴിയാണ് സാന്ദ്ര നാട്ടിലെത്തി കുടുംബത്തിനൊപ്പം ചേർന്നത്.