ശരിയാണ് സെർ,ഞങ്ങൾക്കൊക്കെ ഇന്ന് ദുർദ്ദിനം തന്നെയാണ്. മുഖ്യമന്ത്രിക്ക് മറുപടിയുമായി വി.ടി.ബൽറാം
അഞ്ചു സംസ്ഥാനങ്ങളിലെ തെരെഞ്ഞെടുപ്പിൽ കോൺഗ്രസ്സിനേറ്റ തിരിച്ചടിയിൽ മുഖ്യമന്ത്രി പിണറായി വിജയൻ രമേശ് ചെന്നിത്തലയെ ഇരുത്തി സദസ്സിൽ ഉന്നയിച്ച പരിഹാസത്തിന് മറുപടിയുമായി കെ.പി.സി.സി.വൈസ് പ്രസിഡന്റ് വി.ടി.ബൽറാമിന്റെ ഫെസ്ബൂക്ക് പോസ്റ്റ്
ശരിയാണ് സെർ,
ഞങ്ങൾക്കൊക്കെ ഇന്ന് ദുർദ്ദിനം തന്നെയാണ്.
ഞങ്ങൾക്കതിന്റെ ദുഃഖവുമുണ്ട്.
ഇന്നത്തെ ദിവസം സന്തോഷം തോന്നുന്നവർ സന്തോഷിച്ചാട്ടെ,
ആഘോഷിക്കാൻ തോന്നുന്നവർ ആഘോഷിച്ചാട്ടെ.