ആനക്കര പഞ്ചായത്തിലെ ആദ്യത്തെ ജൻഡർ ക്ലബ് രൂപീകരണം കൂടല്ലൂർ GHSൽ നടന്നു.പരിപാടി ആനക്കര ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് കെ.മുഹമ്മദ് ഉദ്ഘാടനം ചെയ്തു.സ്കൂൾ HM ശകുന്തള ടീച്ചർ സ്വാഗതം പറഞ്ഞു.വാർഡ് മെമ്പർ ടി.സ്വാലിഹ് അധ്യക്ഷ സ്ഥാനം വഹിച്ചു.
ബ്ലോക്ക് പഞ്ചായത്ത് മെമ്പർ സുഭദ്ര,കുടുംബശ്രീ CDS ചെയർപേഴ്സൺ ലീന,സീനിയർ അസിസ്റ്റന്റ് സുജാത കെ,PTA പ്രസിഡന്റ് ഷുക്കൂർ PA,MPTA പ്രസിഡന്റ് സന്ധ്യ ഗണേഷ്,CDS അംഗം ജാനകി, CDS അക്കൗണ്ടന്റ് ജിത എന്നിവർ പങ്കെടുത്തു ആശംസകൾ അറിയിച്ചു.
കുടുംബശ്രീ കമ്മ്യൂണിറ്റി കൗൺസിലർ നിത്യ കെ സുരേന്ദ്രൻ പദ്ധതി വിശദീകരണം നടത്തി.HST ഷബീന ടീച്ചർ നന്ദി പ്രകാശിപ്പിച്ചു.ജൻഡർ ക്ലബ്ബിന്റെ തുടർ പ്രവർത്തങ്ങൾക്കായി നാലംഗ ഭാരവാഹികളെയും തിരഞ്ഞെടുത്തു.