കൂറ്റനാട് ടൗണിലും പരിസരങ്ങളിലുമുള്ള കിണറുകളിലെ വെള്ളത്തിൽ പെട്രോളിന് സമാനമായ വാതക സാന്നിധ്യം നാട്ടുകാരെ ആശങ്കയിലാഴ്ത്തുന്നു. കിണറ്റിനകത്തേക്ക് തീയിട്ടാൽ വെള്ളം ആളിക്കത്തും.വെള്ളത്തിന് പെട്രോളിന്റെ രൂക്ഷമായ മണവും ഉണ്ട്.വെള്ളം ഉപയോഗിക്കാനാവാത്ത അവസ്ഥയാണുള്ളത്
അടിയന്തിരമായി പരിശോധിച്ച് നടപടിയെടുക്കാൻ ജില്ലാ മലിനീകരണ നിയന്ത്രണ ബോർഡ്, ഭൂ ജല വകുപ്പ് എന്നിവരോട് നിയമസഭാ സ്പീക്കർ എംബി രാജേഷ് നിർദ്ദേശം നൽകി. നാളെ രാവിലെ ഇവർ സംയുക്ത പരിശോധനക്കായി കൂറ്റനാടെത്തും.