പ്രായ പൂര്‍ത്തിയാവാത്ത പെണ്‍കുട്ടിയെ പീഢിപ്പിച്ച കേസില്‍ കുമരനെല്ലൂര്‍ സ്വദേശി അറസ്റ്റില്‍. കപ്പൂര്‍ പഞ്ചായത്തിലെ കുമരനെല്ലൂര്‍ പുലാശ്ശേരി രജ്ജിത്ത് (32) നെയാണ് തൃത്താല സിഐ വിജയകുമാറും സംഘവും അറസ്റ്റുചെയ്തത്.
പെണ്‍കുട്ടിയുടെ വീട്ടുകാര്‍ നല്‍കിയ പരാതിയിലാണ് പ്രതിക്കെതിരെ പോക്സോ ചുമത്തി കേസെടുത്തത്. പ്രതിയെ വ്യാഴാഴ്ച കോടതിയില്‍ ഹാജരാക്കും.