എടപ്പാൾ ടൗണിലെ റോഡ് ടാറിങ് ചെയ്ത് മാസങ്ങൾ പിന്നിടുമ്പോഴേക്കും വെട്ടിപൊളിക്കൽ തുടങ്ങി


എടപ്പാൾ ടൗണിലെ റോഡുകൾ ടാറിങ്  ചെയ്ത് മാസങ്ങൾ പിന്നിടുമ്പോഴേക്കും റോഡ് വെട്ടിപൊളിക്കൽ തുടങ്ങി. എടപ്പാൾ ടൗണിൽ തൃശ്ശൂർ റോഡിൽ വാട്ടർ അതോറിറ്റിയുടെ  പൈപ്പ് ലൈൻ തകർച്ച പരിഹരിക്കുന്നതിനായാണ് റോഡ്  പൊളിച്ചു നീക്കിയത്. മൂന്ന് ദിവസമായി തുടരുന്ന പരിശ്രമത്തിൽ പൊട്ടിയ ഭാഗം ഇതുവരെ  കണ്ടെത്താനായിട്ടില്ല. 

മാസങ്ങൾക്കു മുമ്പാണ് ജലവിതരണ പൈപ്പ് തകർന്നത്. തകർച്ച പരിഹരിക്കുന്നതിനായി വിവിധ വകുപ്പുകളുടെ അനുമതിക്കായി ഒരു മാസത്തോളം കാത്തു നിൽക്കുകയായിരുന്നു ജലവിതരണ വകുപ്പ്. അനുമതി ലഭിച്ച് റോഡ് വെട്ടിപ്പൊളിച്ച് നോക്കിയ ഭാഗത്ത് തരാർ കണ്ടെത്താൻ കഴിയാതെ വന്നതോടെ അടുത്ത ഭാഗം പരിശോധിക്കാനുള്ള നീക്കത്തിലാണ് അധികൃതർ. 

അതേസമയം പുതിയതായി ടാർ ചെയ്ത റോഡ് പൊളിക്കുന്നതിൽ പ്രതിഷേധവും ജലവിതരണ പൈപ്പുകൾക്കായി പ്രത്യേകം ട്രാക്കുകൾ നിർമ്മിക്കണമെന്ന ആവശ്യവും ഉയർന്നു വരുന്നുണ്ട്.

Tags

Below Post Ad