തൃത്താല: എസ്.ഡി.പി.ഐ തൃത്താല നിയോജക മണ്ഡലം കമ്മറ്റിയുടെ നേതൃത്വത്തിൽ നിർഭയ രാഷ്ട്രീയത്തിലേക്ക് സ്വാഗതം എന്ന പ്രമേയത്തിൽ ഒരു മാസക്കാലം നടത്തിയ മെമ്പർഷിപ്പ് കാംപയിനിൽ പാർട്ടിയിലേക്ക് കടന്ന് വന്ന് ഇരുനൂറ് പ്രവർത്തകർക്കുള്ള സ്വികരണവും പൊതുസമ്മേളനവും നടത്തി.
വൈകിട്ട് ആറ് മണിക്ക് മേഴത്തൂരിൽ നിന്ന് തുടങ്ങിയ റാലി തൃത്താലയിൽ സമാപിച്ചു തുടർന്ന് തൃത്താല സെൻ്ററിൽ നടന്ന പൊതുസമ്മേളനം പാർട്ടി സംസ്ഥാന സമിതി അംഗം ശശി പഞ്ചവടി ഉദ്ഘാടനം ചെയ്തു.മണ്ഡലം പ്രസിഡൻറ് താഹിർ കൂനംമൂച്ചി അദ്ധ്യക്ഷത വഹിച്ചു,
മലപ്പുറം ജില്ലാ സെക്രട്ടറിയേറ്റ് അംഗം എ.കെ അബദുൽ മജീദ്, പാലക്കാട് ജില്ലാ പ്രസിഡൻ്റ് ഷഹീർ ചാലിപ്പുറം, തൃശൂർ ജില്ലാ വൈസ് പ്രസിഡൻറ് ചന്ദ്രൻ തിയ്യത്ത്, മണ്ഡലം സെക്രട്ടറി അഷറഫ്, മണ്ഡലം വൈസ് പ്രസിഡൻ്റ് ബക്കർ ,ജോയിൻ സെക്രട്ടറി സന്ദീപ്, എസ്.ഡി.റ്റി.യു ജില്ലാ വൈസ് പ്രസിഡൻ്റ് ബഷീർ, ഏരിയാ പ്രസിഡൻ്റ് നാസർ, വി മണിന്ത്യാമുവ്മെൻ്റ് പ്രതിനിധി ഷമീനനാസർ, പഞ്ചായത്ത് പ്രസിഡൻറ് സക്കീർ ,സെക്രട്ടറി ഫൈസൽ എന്നിവർ സംസാരിച്ചു.