കാഞ്ഞിരത്താണി - കോക്കൂർ റോഡിന്റെ നിർമ്മാണോദ്ഘാടനം ബഹു: നിയമസഭ സ്പീക്കർ ശ്രീ .എം. ബി.രാജേഷ് നിർവ്വഹിച്ചു , കപ്പൂർ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ഷറഫുദ്ദീൻ കളത്തിൽ അധ്യക്ഷനായി.
പഞ്ചായത്ത് വൈസ് പ്രസിഡണ്ട് കെ വി ആമിന കുട്ടി, ബ്ലോക്ക് മെമ്പർ വി കെ മുഹമ്മദ് റവാഫ് ,വാർഡ് മെമ്പർ മാരായ പി ശിവൻ ,സെക്കീന ,സൽമ ടീച്ചർ ,രാഷ്ട്രീയ പാർട്ടി പ്രതിനിധികളായ കെ വി ബാലകൃഷ്ണൻ , എം പി കൃഷ്ണൻ ,കെ മുസ്സക്കുട്ടി ,വൈശാഖ്, നാരായണൻ കുട്ടി ,തുടങ്ങിയവർ പങ്കെടുത്തു സംസാരിച്ചു ശ്രീ കെ സി സുബ്രമണ്യൻ (എക്സിക്യൂട്ടിവ് എഞ്ചിനീയർ LSGD) സ്വാഗതം പറഞ്ഞു പഞ്ചായത്ത് സുപ്രണ്ട് പ്രദീപ് നന്ദി പറഞ്ഞു LSGD ഉദ്യോഗസ്ഥരും നാട്ടുകാരും പങ്കെടുത്തു
നാലര കിലോമീറ്റർ നീളവും അഞ്ചര മീറ്റർ വീതിയും മുള്ള റോഡ് 4 കോടി 80 ലക്ഷം രൂപ ചിലവിലാണ് നിർമ്മിക്കുന്നത് , ഏറ്റവും നൂതനമായ മെക്കാഡം സാങ്കേതിക വിദ്യയിൽ എല്ലാ തരം കാലാവസ്‌ഥകളെയും അതിജീവിക്കാൻ കഴിവുള്ള ഏറ്റവും ഉറപ്പുള്ള നിർമ്മാണമാണ് നടക്കുന്നത് .
2022 ഡിസംബർ 31 നകം പണി പൂർത്തിയാക്കി പൊതു ജനങ്ങൾക്കായി തുറന്നു കൊടുക്കുമെന്ന് കരാറുകാരനായ ശ്രീ. കാസിമിനെ സാക്ഷി നിറുത്തി ശ്രീ എം. ബി. രാജേഷ് ഉറപ്പു നൽകി