ഇന്റർ യൂണിവേഴ്സിറ്റി വുഷു മത്സരത്തിൽ സ്വർണ്ണ മെഡൽ നേടിയ ശ്വേതാ മാധവിനെ ചാലിശ്ശേരി ജനമൈത്രി പോലീസ് ആദരിച്ചു.
നെല്ലിക്കാട്ടിരി കൊല്ലത്ത് വളപ്പിൽ വിമുക്തഭടൻ ആയ സേതുമാധവന്റെ മകളായ ശ്വേത മാധവ് പട്ടാമ്പി ശ്രീ നീലകണ്ഠ സർക്കാർ സംസ്കൃത കോളജിലെ അവസാന വർഷ ബിരുദ വിദ്യാർഥിനിയാണ്.
അഖിലേന്ത്യാ യൂണിവേഴ്സിറ്റി തലത്തിൽ സെലക്ഷൻ ലഭിച്ചിട്ടുള്ള ശ്വേതയുടെ മാതാവ് പ്രസീത പട്ടാമ്പി മൗണ്ട് ഹിറ സ്കൂളിലെ അധ്യാപികയും അനിയത്തി സ്വാതി മാധവ് അതേ സ്കൂളിലെ തന്നെ ഏഴാം ക്ലാസ് വിദ്യാർത്ഥിനിയുമാണ്.
ചാലിശ്ശേരി പോലീസ് സ്റ്റേഷനിൽ വെച്ച് നടന്ന അനുമോദന ചടങ്ങിൽ സ്റ്റേഷൻ ഹൗസ് ഓഫീസർ കെ.സി.വിനു മൊമെന്റോ നൽകി ആദരിച്ചു.സബ്ബ് ഇൻസ്പെക്ടർ എൻ. പി.സത്യൻ,ഗ്രേഡ് എസ്. ഐ. മാരായ പി.പി.സാജൻ, കെ. എം.ഷാജി,അസിസ്റ്റന്റ് സബ് ഇൻസ്‌പെക്ടർ കെ. എ.ഡേവി,ജനമൈത്രി ബീറ്റ് ഓഫീസർമാരായ എ.ശ്രീകുമാർ, കെ. ഡി.അഭിലാഷ്,സി. പി.ഒ.ജതീഷ് എന്നിവർ പങ്കെടുത്തു.