ചങ്ങരംകുളത്തെ ഇൻസ്പെക്ടർ ബഷീർ ചിറക്കലിനെതിരെ സന്ദീപ് വാര്യരുടെ വിവാദ പരാമർശം. സ്റ്റേഷനിലെത്തുന്ന ബിജെപി നേതാക്കളെ പരിഗണിക്കുന്നില്ലെന്ന് പറഞ്ഞായിരുന്നു സിഐക്കെതിരേയുളള സന്ദീപ് വാര്യറുടെ ഭീഷണി സ്വരത്തിലുളള പ്രസംഗം.
ബിജെപിയുടെ കാര്യം പറഞ്ഞ് വരരുതെന്ന് പറയാൻ ബഷീറിന്റെ വാപ്പാന്റെ വകയല്ല ചങ്ങരംകുളം പൊലീസ് സ്റ്റേഷൻ എന്നായിരുന്നു സന്ദീപ് വാര്യറുടെ പരാമർശം. ചങ്ങരംകുളം ടൗണിൽ നടന്ന പൊതുപരിപാടിയിൽ സംസാരിക്കുകയായിരുന്നു സന്ദീപ് വാര്യർ.