മുസ്ലിം ലീഗ് സംസ്ഥാന അധ്യക്ഷനും സമസ്ത കേരള ജംഇയ്യത്തുൽ ഉലമയുടെ അനിഷേധ്യ നേതാക്കളിലൊരാളും ചന്ദ്രിക ദിനപത്രം മാനേജിങ് ഡയറക്ടറും നിരവധി മഹല്ലുകളുടെ ഖാദിയുമായ പാണക്കാട് ഹൈദരലി തങ്ങൾ (74) എന്ന സൗമ്യ സാന്നിധ്യം ഇനി ഓർമ.
സംസ്ഥാനത്തിനകത്തും പുറത്തും ആയിരങ്ങളുടെ രാഷ്്ട്രീയ, സാമുദായിക,ആത്മീയ നേതൃസ്ഥാനം അലങ്കരിച്ച തങ്ങൾ ഏതാനും ദിവസങ്ങളായി അസുഖ ബാധിതനായി ചികിത്സയിലായിരുന്നു. അങ്കമാലി ലിറ്റിൽ ഫ്ലവർ ആശുപത്രിയിൽ ഞായറാഴ്ച ഉച്ച 12.30ഓടെയായിരുന്നു മരണം
മയ്യിത്ത് ഇന്ന് വൈകുന്നേരം അഞ്ച് മണി മുതൽ മലപ്പുറം ടൗൺ ഹാളിൽ പൊതുദർശനത്തിന് വെക്കും. നാളെ രാവിലെ ഒമ്പത് മണിക്ക് പാണക്കാട് ജുമാമസ്ജിദിൽ ഖബറടക്കം നടക്കും.