മുസ്ലിം മത വിശ്വാസികൾ മാത്രമല്ല നമ്മുടെ നാട്ടിൽ ഹിന്ദുക്കളും കൃസ്ത്യാനികളും തല മറക്കുന്നവരാണ്.എന്നാൽ ഹിജാബിന് മാത്രമാണ് ഇവിടെ വിലക്കേർപെടുത്തിയത്. ഈ നടപടി ശരിയായില്ലെന്ന് ഡോക്ടർ രേഖ കൃഷ്ണൻ.
ഒരു കലിമ വിഷയം കൊണ്ട് കേരളത്തിലെ മതേതര സമൂഹംഏറ്റെടുത്ത വ്യക്തിത്വമാണ് പട്ടാമ്പി സേവന ആശുപത്രിയിലെ ഡോക്ടർ രേഖ കൃഷ്‌ണൻ.
ഹിജാബ് കാലങ്ങളായിട്ടുള്ള വസ്ത്രമാണ്.എല്ലാ മതങ്ങൾക്കും അവരുടെ വിശ്വാസമനുസരിച്ചുള്ള വസ്ത്രം ധരിക്കാനുള്ള സ്വാതത്ര്യം ഇന്ത്യയിലുണ്ട്. ഒരാൾ തല മറക്കുന്നതും മറക്കാതിരിക്കുന്നതും ഓരോരുത്തരുടെ സ്വാതന്ത്ര്യമാണ് രണ്ടിനെയും ചോദ്യം ചെയ്യാൻ മറ്റുള്ളവർക്ക് അവകാശമില്ല
സ്‌കൂളിൽ ഒരു കുട്ടി ഹിജാബ് ഇട്ടതുകൊണ്ട് ആ കുട്ടിയുടെ ഐഡന്റിറ്റി മറയുന്നില്ല അതാണവരുടെ ഐഡന്റിറ്റി.അത് ചോദ്യം ചെയ്യന്നത് അവരുടെ വിശ്വാസത്തെ ചോദ്യം ചെയ്യന്നത് പോലെ തന്നെയാണ്.ഹിജാബിന്റെ പേരിൽ ഇപ്പോൾ നടക്കുന്ന ചർച്ചകൾ അനാവശ്യമാണെന്നും ഡോകട്ർ രേഖ പറഞ്ഞു.
K NEWS