മോട്ടോർ സ്ഥാപിക്കുന്നതിനിടെ കിണറ്റിൽ വീണ യുവാവിനെ രക്ഷപ്പെടുത്തി.കപ്പൂർ കൂനംമൂച്ചിയിൽ കാഞ്ഞിരത്താണി സ്വദശി സാലിഹാണ് മോട്ടോർ സ്ഥാപിക്കുന്നതിനിടെ നിറയെ വെള്ളമുള്ള കിണറ്റിലേക്ക് വീണത്,
കിണറിലേക്ക് കയർ ഇട്ട് കൊടുത്തെങ്കിലും യുവാവിന് കയറാൻ സാധിച്ചില്ല. തുടർന്ന് പട്ടാമ്പി ഫയർ ഫോഴ്സിനെ വിവരം അറിയിക്കുകയും നാട്ടുകാരുടെ നേതൃത്വത്തിൽ യുവാവിനെ രക്ഷപ്പെടുത്തി കരക്കെത്തിക്കുകയും ചെയ്തു