അമല്‍ നീരദ് ചിത്രം ഭീഷ്മ പര്‍വത്തിലെ 'ചാമ്പിക്കോ' വീഡിയോയിലൂടെ ശ്രദ്ധേയനായ ഉസ്താദ് ഉസ്മാന്‍ ഫൈസിയെ മഹല്ല് കമ്മറ്റി പുറത്താക്കി എന്ന പ്രചരണം വ്യാജം.
കുട്ടികള്‍ക്കൊപ്പം വീഡിയോ എടുത്തതിന്റെ പേരില്‍ ഉസ്താദിനെ മദ്രസാ അധികൃതര്‍ പുറത്താക്കി എന്ന തരത്തില്‍ വ്യാപകമായി പ്രചരണം നടന്നിരുന്നു. അരിമ്പ്ര പാലത്തിങ്ങല്‍ മിസ്ബാഹുല്‍ ഹുദാ മദ്രസലിയാണ് ഉസ്മാന്‍ ഫൈസി നിലവില്‍ അധ്യാപകനായി പ്രവര്‍ത്തിച്ച് വരുന്നത്.
മദ്രസയിലെ എട്ടാം ക്ലാസിലെ വിദ്യാര്‍ത്ഥികളുടെ ക്ലാസ് അവസാനിക്കുന്ന ദിനം കുട്ടികള്‍ കൂടി നിര്‍ബന്ധിച്ചതിനെ തുടര്‍ന്നാണ് വീഡിയോ എടുത്തത്. ക്ലാസിലെ ഒരു വിദ്യാർഥിയാണ് ബിജിഎം ചേർത്ത് വീഡിയോ പ്രചരിപ്പിച്ചത്.
നാട്ടുകാരും രക്ഷിതാക്കളും വിദ്യാർഥികളുമെല്ലാം ഒരു തമാശ എന്ന തരത്തിലാണ് ഇതിനെ കണ്ടത്. സോഷ്യല്‍മീഡിയയിൽ ഉസ്താദിനെതിരെ വ്യാജപ്രചരണങ്ങള്‍ നടക്കുമ്പോഴും അരിമ്പ്ര പാലത്തിങ്ങല്‍ പ്രദേശത്തെ നാട്ടുകാരും സോഷ്യൽ മീഡിയയും വീഡിയോ ഏറ്റെടുത്തിരിക്കുകയാണ്.
''ചാമ്പിക്കോ'' വീഡിയോയുടെ വിവിധ വേർഷനുകളാണ് ഇപ്പോൾ സോഷ്യൽ മീഡിയയിലെ ട്രെൻഡിങ്.
ഉസ്താദിന്റെ വീഡിയോ കാണാം :