ഓളങ്ങളെ വകഞ്ഞു മാറ്റി അംഗീകാരത്തിലേക്ക് നീന്തി അടുത്ത അബ്ദുൾ ഖാദറിന് വട്ടംകുളം ഗ്രാമപഞ്ചായത്തിന്റെ ആദരം. മലപ്പുറം ജില്ലയ്ക്ക് വേണ്ടി സംസ്ഥാന മത്സരത്തിൽ അംഗീകാരം നേടിയെടുത്ത ശുകപുരം വലിയ പീടികയിൽ അബ്ദുൾ ഖാദറിനെയാണ് ആദരിച്ചത്.
തിരുവനന്തപുരം ജിമ്മി ജോർജ് സ്റ്റേഡിയത്തിൽ നടന്ന മൂന്നാമത് സംസ്ഥാന മാസ്റ്റേഴ്സ് ഗെയിംസിലാണ് മലപ്പുറത്തിനു വേണ്ടി നീന്തിക്കയറിയത്.50-55 കാറ്റഗറിയിൽ 100 മീറ്റർ ബട്ടർഫ്ലൈ,100 മീറ്റർ ബാക്ക് സ്വാക്ക്, 300 മീറ്റർ ഫ്രീസ്റ്റൈൽ ഇനങ്ങളിലാണ് മലപ്പുറം ജില്ലക്ക് രണ്ടും മൂന്നും സ്ഥാനങ്ങൾ നേടിയെടുത്തത്.
കോട്ടയം, കണ്ണൂർ, എറണാകുളം എന്നിവിടങ്ങളിൽ നടന്ന ജില്ലാതല മത്സരങ്ങളിൽ പങ്കെടുത്ത് ലഭിച്ച അംഗീകാരത്തിലാണ് സംസ്ഥാന മത്സരത്തിൽ പങ്കെടുത്തത്.
ആരോഗ്യ ജീവിതത്തിന് നീന്തൽ ഒരു മുതൽക്കൂട്ടാണെന്ന തിരിച്ചറിവിൽ രൂപമെടുത്ത ഗുഡ് ഹോപ് സ്വിമ്മിങ്ങ് ബോസ് പൊന്നാനിയുടെ എക്സി. മെമ്പറാണ് അമ്പത്തഞ്ചുകാരനായ അബ്ദുൾ ഖാദർ.
നാടിന് അഭിമാനമായി മാറിയ അബ്ദുൾ ഖാദറിനെ പഞ്ചായത്ത് ഭരണസമിതി ആദരിച്ചു. പ്രസിഡണ്ട് കഴുകിൽ മജീദ് ഉപഹാരം സമർപ്പിച്ചു. വൈസ് പ്രസിഡണ്ട് ദീപ മണികണ്ഠൻ അധ്യക്ഷയായിരുന്നു.
അംഗങ്ങളായഎം.എ.നജീബ്, യു.പി. പുരുഷോത്തമൻ ശ്രീജ പാറക്കൽ, കെ.പി.റാബിയ, ദിലീപ് എരുവ പ്ര എം.ഉണ്ണികൃഷ്ണൻ, പഞ്ചായത്ത് അസി. സെക്രട്ടറി ജെ.അഞ്ജലി പ്രസംഗിച്ചു.