കൂടല്ലൂർ എ ജെ ബി സ്‌കൂൾ 116 മത് വാർഷികവും ദീർഘനാളത്തെ സേവനത്തിന് ശേഷം വിരമിക്കുന്ന അറബിക് അധ്യാപിക വി.കെ.സൈനബ ടീച്ചറുടെ യാത്രയയപ്പും മുൻ പ്രധാനാ അധ്യാപിക പി.ശോഭന ടീച്ചറെ ആദരിക്കലും ഏപ്രിൽ 2 ശനിയാഴ്ച നടക്കും.
കാലത്ത് 10 മണിക്ക് മാനേജർ പി.എം മുമ്മദുണ്ണി പതാക യയാതി ആരംഭിക്കുന്ന ഉദ്‌ഘാടന സമ്മേളനം ജില്ലാപഞ്ചായത്ത് മെമ്പർ ഷാനിബ ടീച്ചർ സമ്മേളനം ഉദ്‌ഘാടനം ചെയ്യും.തുടർന്ന് ആനക്കര ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡന്റ് റൂബിയ റഹ്മാൻ കുട്ടികളുടെ പാർക്കിന്റെ ഉദ്‌ഘാടന കർമ്മം നിവ്വഹിക്കും,
പി.ടി.എ.പ്രസിഡന്റ് ദിലീപിന്റെ അധ്യക്ഷതയിൽ ചേരുന്ന സമ്മേളനത്തിൽ ഗ്രമ പഞ്ചായത്ത് മെമ്പർ സജിത ,വി.കെ.രമണി ടീച്ചർ,കെ.എ.നഫീസ ടീച്ചർ, എം.കെ.ബാലകൃഷ്‌ണൻ.പി.എ അബ്ദുൽ ഷുക്കൂർ,പി.എം മുഹമ്മദലി ഷിജു, സി.കെ.അക്ബർ ,മിസ്രിയ എന്നിവർ പങ്കെടുക്കും.തുടർന്ന് സ്‌കൂളിലെ കുട്ടികളുടെ കല പരിപാടികളും അരങ്ങേറും
വൈകീട്ട് നാലിന് നടക്കുന്ന സമാപന സമ്മേളനം വാർഡ് മെമ്പർ ടി.സാലിഹിന്റെ അദ്യക്ഷതയിൽ ആനക്കര ഗ്രാമ അഞ്ചായത്ത് പ്രസിഡന്റ് കെ.മുഹമ്മദ് ഉദ്‌ഘാടനം ചെയ്യും.ബ്ലോക്ക് പഞ്ചായത്ത് മെംമ്പർ എം.ടി.ഗീത ഫോട്ടോ അനാച്ഛാദനം നിർവഹിക്കും .
ചടങ്ങിൽ തൃത്താല എ ഇ ഓ പി.വി.സിദ്ധീഖ് മാസ്റ്റർ, ഡോ.പി.കെ.കെ ഹുറൈർകുട്ടി, പി.എം.എ.മജീദ് ഹാജി.ഇ.പരമേശ്വരൻ കുട്ടി.വി.പി.മുഹമ്മദ് മാസ്റ്റർ ,കെ.രമാദേവി ടീച്ചർ.പി.വേലായുധൻ എന്നിവർ പങ്കെടുക്കും.
Report : K News