ഒമാൻ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ ശനിയാഴ്ച്ച വ്രതാരംഭം


റമദാൻ മാസപ്പിറവി ദർശിച്ചതിന്റെ അടിസ്ഥാനത്തിലാണ്  സൗദി, യുഎഇ, കുവൈത്ത്,ഖത്തർ, ബഹ്റൈൻ എന്നീ രാജ്യങ്ങളിലെ അധികൃതർ റമളാൻ സ്ഥിരീകരിച്ചത്. 

അതേസമയം ഒമാനിൽ മാസപ്പിറവി ദൃശ്യമല്ലാത്തതിനാൽ ശനിയാഴ്ച്ച ശഅ്ബാൻ 30 പൂർത്തീകരിച്ച് റമളാൻ 1 ഞായറാഴ്ച്ച ആയിരിക്കുമെന്ന് മാസപ്പിറവി നിർണ്ണയ സമിതി അറിയിച്ചു

കോവിഡ് മഹാമാരിയുടെ ഭീതി മാറിയ ആശ്വാസകരമായ അന്തരീക്ഷത്തിലാണ് ഗൾഫിൽ നോമ്പുകാലം വന്നുചേരുന്നത്. പള്ളികളിൽ നിബന്ധനകളോടെ ഇഫ്താറും രാത്രി നമസ്കാരങ്ങളും നടക്കും.കഴിഞ്ഞ വർഷത്തേതിൽ നിന്നും വ്യത്യസ്തമായി വിപണിയിലും റമളാൻ അടുത്തതോടെ ഉണർവ് പ്രകടമാണ്...


Tags

Below Post Ad