വാഹനാപകട കേസിലെ പ്രതി 19 വർഷങ്ങൾക്ക് ശേഷം കുറ്റിപ്പുറം പോലീസിൻ്റെ പിടിയിൽ. 2003ൽ കുറ്റിപ്പുറത്ത് വെച്ചുണ്ടായ വാഹനാപകട കേസിലെ പ്രതി ,കോടതിയിൽ ഹാജരാകാതെ മുങ്ങി നടന്ന കോഴിക്കോട് കോവൂർ കിഴ്ക്കുമുറി കളരിക്കൽ ചിന്നൻ പണിക്കരുടെ മകൻ സന്തോഷ് കുമാറാണ് കുറ്റിപ്പുറം പോലീസിന്റെ പിടിയിലായത്
ഇയാൾ പലസ്ഥലങ്ങളിൽ ജ്യോതിഷവുമായി നടക്കുകയായിരുന്നു. ഗുരുവായൂർ ഭാഗത്ത് ഇയാൾ ജോലി ചെയ്യുന്നുണ്ടെന്ന വിവരത്തിന്റെ അടിസ്ഥാനത്തിൽ നടത്തിയ അന്വേഷണത്തിൽ എസ്.ഐ ജിഷിൽ, സിപിഒ മാരായ അലക്സ് , നിഷാദ് എന്നിവരടങ്ങിയ പോലിസ് സംഘമാണ് പ്രതിയെ പിടികൂടിയത്. ഇയാളെ തിരൂർ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു .