കസ്റ്റംസിനെ വെട്ടിച്ച് ശരീരത്തിൽ ഒളിപ്പിച്ച് കടത്താൻ ശ്രമിച്ച 1.17 കിലോ സ്വർണ്ണം കരിപ്പൂർ വിമാനത്താവളത്തിൽ നിന്ന് പോലീസ് പിടികൂടി
ദുബായിൽനിന്നെത്തിയ ആനക്കര കൂടല്ലൂർ മേഴിക്കുന്നുപറമ്പ് സജീഷ് (32), സ്വീകരിക്കാനെത്തിയ പൊന്നാനി സൗത്ത് എടക്കാട്ട് സുധീഷ് (31) എന്നിവരെയാണ് കരിപ്പൂർ പോലീസ് പിടികൂടിയത്.
വിമാനത്താവളത്തിലെ കസ്റ്റംസ് പരിശോധനയ്ക്കിടെ ഉദ്യോഗസ്ഥരെ കബളിപ്പിച്ചാണ് സജീഷ് പുറത്തിറങ്ങിയത്. എന്നാല്‍ നേരത്തെ ലഭിച്ച രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തില്‍ വിമാനത്താവളത്തിലെ പോലീസ് എയ്ഡ്‌പോസ്റ്റിലെ പോലീസുകാര്‍ ഇയാളെ പിടികൂടുകയായിരുന്നു.
തുടര്‍ന്ന് ആശുപത്രിയില്‍ എത്തിച്ച് നടത്തിയ എക്‌സറേ പരിശോധനയിലാണ് ശരീരത്തിനുള്ളില്‍ ക്യാപ്‌സ്യൂള്‍ രൂപത്തില്‍ ഒളിപ്പിച്ച സ്വര്‍ണമിശ്രിതം കണ്ടെത്തിയത്.
കൂട്ടിക്കൊണ്ടുപോകാനെത്തിയ കാറും പിടിച്ചെടുത്തു.കരിപ്പൂർ വിമാനത്താവളത്തിൽ എട്ടാം വട്ടമാണ് തുടർച്ചയായി പോലീസ് സ്വർണ്ണം പിടികൂടുന്നത്