ചാലിശ്ശേരി KSEB സെക്ഷൻ പരിധിയിൽ വൈദ്യുതി ബന്ധം പുനഃസ്ഥാപിക്കുന്നത് സംബന്ധിച്ച് അറിയിപ്പ്
ചാലിശ്ശേരി കെ.എസ്.ഇ.ബി. സെക്ഷൻ പരിധിയിൽ ഇന്നലെ(വെള്ളിയാഴ്ച) അർദ്ധരാത്രി 12 മണിക്ക് വൈദ്യുതി ബന്ധം വിച്ഛേദിക്കപ്പെട്ടിട്ടുള്ളതാണ്.
ചാലിശ്ശേരി സെക്ഷൻ പരിധിയിലേക്ക് 33 KV ഫീഡർ വരുന്നത് ചാലിശ്ശേരി സബ്ബ് സ്റ്റേഷൻ( പെരിങ്ങോട് നിന്നാണ്),പ്രസ്തുത ഫീഡറിൽ തകരാറ് സംഭവിച്ചാൽ അഡീഷണൽ ആയി എടുക്കാറുള്ളത് പാറേമ്പാടം കൊങ്ങണൂർ,കൂറ്റനാട് സബ്സ്റ്റേഷനുകളിൽ നിന്നാണ്.
എന്നാൽ കൂറ്റനാട്, കൊങ്ങണൂർ സബ്സ്റ്റേഷനുകളിലും ഫീഡർ ഔട്ടായി കിടക്കുന്നതിനാൽ ഇതുവരെ ചാലിശ്ശേരി സെക്ഷനിലേക്ക് ചാർജ് ചെയ്യാൻ സാധിച്ചിട്ടില്ല.
ഇന്നലത്തെ മഴക്കെടുതിയിൽ ചാലിശ്ശേരി സെക്ഷൻ പരിധിയിൽ അനവധി സ്ഥലങ്ങളിൽ മരങ്ങൾ വീണും മറ്റും പോസ്റ്റുകളും കമ്പികളും പൊട്ടിയിട്ടുണ്ട്.
നമ്മുടെ സെക്ഷനിലേക്ക് ചാർജ് ചെയ്യപ്പെട്ടാൽ മാത്രമേ മേൽപ്പറഞ്ഞ മഴക്കെടുതിയിൽ ഉണ്ടായ കേടുപാടുകൾ പരിഹരിക്കുവാൻ സാധിക്കുകയുള്ളൂ...
ആയതിനാൽ മാന്യ ഉപഭോക്താക്കൾ സഹകരിക്കണമെന്ന് ചാലിശ്ശേരി KSEB അസിസ്റ്റന്റ് എഞ്ചിനീയർ ഉൾപ്പെടെയുള്ള അധികൃതരുടെ അഭ്യർത്ഥന പ്രകാരം ബോധിപ്പിക്കുന്നു...
സബ്ബ് സ്റ്റേഷനുകളിലെ പ്രശ്നങ്ങൾ ഏകദേശം തീരാറായി എന്നും,നമ്മുടെ സെക്ഷൻ പരിധിയിൽ ലൈനിൽ കൂടുതൽ പ്രശ്നങ്ങൾ ഇല്ലെങ്കിൽ വൈകുന്നേരത്തോടെ വൈദ്യുതി ബന്ധം പുനഃസ്ഥാപിക്കാൻ കഴിയുമെന്നാണ് പ്രതീക്ഷ എന്നും അസിസ്റ്റന്റ് എഞ്ചിനീയർ പറഞ്ഞു.