തൃത്താല:പട്ടിത്തറ തലക്കശ്ശേരിയിൽ ആളില്ലാത്ത വീട് കുത്തിത്തുറന്ന് 25 പവൻ സ്വർണവും അമ്പതിനായിരം രൂപയും കവർന്നു.തലക്കശ്ശേരി ചാരുപടിക്കൽ അബൂബക്കറിന്റെ ആൾതാമസമില്ലാത്ത വീട്ടിലാണ് കവർച്ച നടന്നത്.
ബുധനാഴ്ച രാത്രി മഴ പെയ്യുന്ന സമയത്താണ് തലക്കശ്ശേരി മദ്രസക്ക് എതിർവശമുള്ള വീട്ടിൽ കവർച്ച നടന്നതെന്നാണ് നിഗമനം. വീടിൻ്റെ മുൻവശത്തെ വാതിൽ തകർത്താണ് കവർച്ച.
അബൂബക്കറും കുടുംബവും വിദേശത്താണ് താമസം.വീട് നോക്കാൻ ചുമതലപ്പെടുത്തിയിരുന്നയാൾ പിറ്റേന്ന് വൈകീട്ട് ലൈറ്റ് ഇടാൻ വന്നപ്പോഴാണ് വാതിൽ തകർന്ന നിലയിൽ കണ്ടത്.
ഉടനെ തൃത്താല പോലീസിൽ വിവരം അറിയിക്കുകയും പോലീസും വിരലടയാള വിദഗ്ധരും, ഡോഗ് സ്‌ക്വാഡും എത്തി അകത്തുകയറി പരിശോധന നടത്തുകയും ചെയ്തു.
വീട്ടിനകത്തുള്ള അലമാരകളും ഷെൽഫുകളും ലോക്കറുകളും കമ്പിപ്പാര കൊണ്ട് കുത്തിത്തുറന്നാണ് സ്വർണവും പണവും കവർന്നത്. അലമാരകളിലു ഉള്ള സാധനങ്ങൾ മുഴുവനും പുറത്തേക്ക് വാരിവലിച്ചിട്ട നിലയിലായിരുന്നു. തൃത്താല പോലീസ് കേസ് രജിസ്റ്റർ ചെയ്തു അന്വേഷണം തുടങ്ങി