തൃത്താല ഷോപ്പിങ്‌ ഫെസ്റ്റിവൽ : ഉത്സവ് 2022- ലോഗോ പ്രകാശനം ചെയ്തു I K NEWS


തൃത്താല: കേരള വ്യാപാരി വ്യവസായി ഏകോപന സമിതി തൃത്താല യൂണിറ്റിന്റെ നേതൃത്വത്തിൽ ഏപ്രിൽ 23 മുതൽ സെപ്റ്റംബർ 30 വരെ സംഘടിപ്പിക്കുന്ന തൃത്താല ഷോപ്പിങ്‌ ഫെസ്റ്റിവലിന്റെ ഭാഗമായി ഉത്സവ് 2022 ലോഗോ പ്രകാശനം തൃത്താല മുൻ എം.എൽ.എ. വി.ടി. ബൽറാം നിർവഹിച്ചു. 

കേരള വ്യാപാരി വ്യവസായി ഏകോപന സമിതി ജില്ലാ പ്രസിഡന്റ് ബാബു കോട്ടയിൽ ഉദ്ഘാടനം ചെയ്തു. സമ്മാന കൂപ്പൺ വിതരണം തൃത്താല പഞ്ചായത്തംഗം ടി. അരവിന്ദാക്ഷൻ നടത്തി. 



തൃത്താല യൂണിറ്റ് പ്രസിഡന്റ് എൻ. സുബ്രഹ്മണ്യൻ അധ്യക്ഷനായി. കെ.ആർ. ബാലൻ, ടി.പി. സക്കീർ, ഹംസ, പത്തിൽ അലി, കെ. ബഷീർ, ഭാസ്‌കരൻ തുടങ്ങിയവർ സംസാരിച്ചു.

Tags

Below Post Ad