പൊന്നാനി നഗരസഭയുടെ നേതൃത്വത്തില്‍ പെരുന്നാള്‍ ആഘോഷം ‘പാനൂസ’ ഏപ്രില്‍ 27 മുതല്‍ മേയ് 2 വരെ ജെ.എം റോഡ് മഖ്‌ദൂമിയ ക്യാമ്പസ്സില്‍ നടക്കും. 27 ന് മുന്‍ സ്പീക്കര്‍ പി ശ്രീരാമകൃഷ്ണന്‍ (നോര്‍ക്ക റസിഡന്റ് വൈസ് ചെയര്‍മാന്‍) പാനൂസ വിളക്ക് തെളിയിച്ച് ഉദ്ഘാടനം ചെയ്യും.
തുടര്‍ന്ന് വരും ദിവസങ്ങളില്‍ വിവിധ പരിപാടികള്‍ അരങ്ങേറും. 30 ന് മൈലാഞ്ചിഇടല്‍ മത്സരവും പരിപാടികളും നടക്കും. പരിപാടിയോടനുബന്ധിച്ച് വിവിദ വില്പന സ്റ്റാളുകളും സംഘടിപ്പിച്ചിട്ടുണ്ട്.
അവസാന ദിവസമായ മേയ് 2 ന് സമാപനപരിപാടി എം.എല്‍.എ പി നന്ദകുമാര്‍ ഉദ്ഘാടനം ചെയ്യും.തുടര്‍ന്ന് സാംസ്‌കാരിക സദസ്സും,കോല്‍ക്കളി ,ഒപ്പന മൌത്തള, ദഫ് അറബന എന്നിവ വേദിയില്‍ അരങ്ങേറും തുടര്‍ന്ന് പൊന്നാനിയിലെ വിവിധ സംഗീതക്ലബുകള്‍ ഒരുക്കുന്ന സംഗീതനിശ ‘പാട്ടിന്‍റെ പൊന്നാനി കടലും’ അരങ്ങേറും.