ആനക്കര പഞ്ചായത്തിലെ പൊതുശ്മശാനം ഉടൻ യാഥാർഥ്യമാക്കണം : ബിജെപി


ആനക്കര പഞ്ചായത്തിലെ പൊതുശ്മശാനം ഉടൻ യാഥാർഥ്യമാക്കണം എന്നാവശ്യപെട്ട് ബിജെപി കപ്പൂർ മണ്ഡലം കമ്മറ്റിയുടെ നേതൃത്വത്തിൽ ആനക്കര പഞ്ചായത്ത്‌ സെക്രട്ടറിക്കും ബന്ധപ്പെട്ട ഉദ്യോഗസ്ഥർക്കും  നിവേദനം നൽകി. 

ബിജെപി കപ്പൂർ മണ്ഡലം പ്രസിഡന്റ്‌ ദിനേശൻ എറവക്കാട്, കെസി കുഞ്ഞൻ, ചന്ദ്രൻ കെപി, ബിജെപി ആനക്കര പഞ്ചായത്ത്‌ പ്രസിഡന്റ്‌ പ്രീത ബാലചന്ദ്രൻ, സജീഷ് വലിയവളപ്പിൽ, പ്രതീഷ് എന്നിവർ നേതൃത്വം നൽകി.

ആനക്കര പഞ്ചായത്തിലെ ആദ്യത്തെ പഞ്ചായത്ത്‌ പ്രസിഡന്റ്‌ ആയിരുന്ന അപ്പുണ്ണി മേനോന്റെ കാലത്ത് സ്ഥലമെടുപ്പ് പൂർത്തീകരിക്കുകയും  ശ്മശാനത്തിന്റെ പണി ആരംഭിക്കുകയും ചെയ്തതാണ്.ഉറ്റവർ മരണപെടുമ്പോൾ അടക്കാൻ സ്ഥലമില്ലാതെ, മരണാനന്തര ചടങ്ങുകൾ നിർവഹിക്കാൻ കഴിയാതെ മറ്റുള്ള ജില്ലകളിലേക്ക് മൃതദേഹവും വഹിച്ചു കൊണ്ട് പോകേണ്ടി വരുന്ന അവസ്ഥയാണ് ഇന്നും നിലനിൽക്കുന്നത് 

ആനക്കര പഞ്ചായത്ത്‌ അധികൃതരുടെയും ഉത്തരവാദിത്തപെട്ട ഉദ്യോഗസ്ഥരുടെയും ശ്രദ്ധയിൽ വിഷയം കൊണ്ട് വന്നിട്ടുണ്ടെന്നും  അനുകൂലമായ നടപടികൾ ഉടൻ ഉണ്ടാകും എന്നാണ് പ്രതീക്ഷയെന്ന് ബി.ജെ.പി  നേതൃത്വം അറിയിച്ചു 

Tags

Below Post Ad