ചാലിശ്ശേരിയിൽ പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ച് ഗർഭിണിയാക്കിയ കേസിൽ യുവാവിന് 50 വർഷം കഠിനതടവും ഒന്നേകാൽ ലക്ഷം രൂപ പിഴയും.ചാലക്കുടി കണ്ണോളി വീട്ടില്‍ ഷിജുവിനെയാണ് പട്ടാമ്പി അതിവേഗ കോടതി ശിക്ഷിച്ചത്.
2019 ലാണ് കേസിനാസ്പദമായ സംഭവം നടക്കുന്നത്.പെൺകുട്ടിയുടെ വീട്ടുകാർ നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് ചാലിശ്ശേരി പോലീസ് എസ് ഐ ഷിബു, അനിൽ മാത്യൂ എന്നിവരുടെ നേതൃത്വത്തിൽ അന്വേഷണം പൂർത്തിയാക്കിയത്.
പ്രോസിക്യൂഷനുവേണ്ടി അഡ്വക്കറ്റ് നിഷ വിജയകുമാർ ഹാജരായി. നടപടിക്രമങ്ങൾക്ക് ശേഷം പ്രതിയെ വിയ്യൂർ സെൻട്രൽ ജയിലിലേക്ക് മാറ്റി