കുപ്പിയുടെ അടപ്പ് തൊണ്ടയിൽ കുടുങ്ങി മൂന്നു വയസ്സുകാരി മരിച്ചു. മുക്കം നഗരസഭയിലെ മുത്താലം കിടങ്ങിൽ വീട്ടിൽ ബിജു-ആര്യ ദമ്പതികളുടെ മകൾ വേദികയാണ് മരിച്ചത്.
ഞായറാഴ്ച വൈകിട്ട് കളിക്കുന്നതിനിടെ കുപ്പിയുടെ അടപ്പ് തൊണ്ടയിൽ കുടുങ്ങുകയായിരുന്നു. ഉടൻതന്നെ മുക്കത്തെ സ്വകാര്യ മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
പിന്നീട് ഇവിടെനിന്ന് കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റിയെങ്കിലും ജീവൻ രക്ഷിക്കാനായില്ല. രാത്രി 11 മണിയോടെ മരണം സംഭവിക്കുകയായിരുന്നു.
ഇത്തരത്തിലുള്ള ഒട്ടുമിക്ക അപകടങ്ങളും അശ്രദ്ധ മൂലമാണ് സംഭവിക്കുന്നത്. കുട്ടികളുടെ കയ്യെത്തും വിധത്തില്‍ ചെറിയ സാധനങ്ങള്‍, അപകടകരമായ ഉപകരണങ്ങള്‍ ഒന്നും വയ്ക്കാതിരിക്കുക.
ഇവയെല്ലാം തന്നെ ഒരു തരത്തില്‍ അല്ലെങ്കില്‍ മറ്റൊരു തരത്തില്‍ അശ്രദ്ധ മൂലമാണ് സംഭവിക്കുന്നത്. ഒന്നുകില്‍ കുട്ടികളുടെ തന്നെ അശ്രദ്ധ. അല്ലെങ്കില്‍ മാതാപിതാക്കളുടേത്. ഏതായാലും അത് ഒഴിവാക്കാവുന്നതാണെന്ന് പറയാം.
ഇത്തരം സംഭവങ്ങള്‍ ആവര്‍ത്തിച്ചുവരുമ്പോള്‍ തീര്‍ച്ചയായും അവ നല്‍കുന്ന സന്ദേശങ്ങള്‍ നാം സ്വീകരിക്കേണ്ടതുണ്ട്. കുട്ടികളുടെ കാര്യങ്ങളില്‍ എപ്പോഴും കരുതലെടുക്കാം. അവരെ ആരോഗ്യകരമായി സ്വാധീനിക്കുന്ന രീതിയില്‍ തന്നെ ഏതൊരു അപകടത്തെയും കുറിച്ച് അവര്‍ക്ക് സൂചന നല്‍കാം