വേനലില്‍ ദാഹമകറ്റാന്‍ അല്‍പം നാരങ്ങാ വെള്ളം കുടിക്കാമെന്ന് വിചാരിച്ചാല്‍ കീശ കാലിയാകും.കിലോയ്ക്ക് 290 രൂപവരെ എത്തി നില്‍ക്കുകയാണ് പല വിപണിയിലും.ഒരു ചെറുനാരങ്ങ വാങ്ങണമെങ്കില്‍ 15 രൂപ മുതല്‍ 20 രൂപ വരെ കൊടുക്കണം.
വേനലില്‍ പൊതുവെ ചെറുനാരങ്ങയുടെ വില വര്‍ധിക്കാറുണ്ടെങ്കിലും സമീപ വര്‍ഷങ്ങളിലൊന്നും ഇത്രയും വില ഉയര്‍ന്നിട്ടില്ല. കഴിഞ്ഞവര്‍ഷം ഏപ്രിലില്‍ ഉണ്ടായിരുന്നതിന്റെ ഇരട്ടിവിലയാണ് ഇപ്പോഴുള്ളത്. അതുകൊണ്ട് തന്നെ പല കച്ചവടക്കാരും ചെറുനാരങ്ങയെ മാറ്റി നിര്‍ത്തുകയാണ്.
നോമ്പുകാലമായതുകൊണ്ട് തന്നെ ചെറുനാരങ്ങയ്ക്ക് ഡിമാന്റ് ഏറെയാണ്. വിലകൂടിയതോടെ ലമണ്‍ ജ്യൂസ് വില്‍പന പലരും ഉപേക്ഷിച്ചിരിക്കുകയാണ്. വൈറ്റമിന്‍ സി ധാരാളമുള്ളതിനാല്‍ ആരോഗ്യപ്രദവും ജനപ്രിയവുമായ പാനീയമായാണ് നാരങ്ങവെള്ളത്തെ പൊതുവെ കാണുന്നത്.
ഉപഭോഗംകൂടിയതും ലഭ്യതകുറഞ്ഞതുമാണ് പലയിടങ്ങളിലും വിലക്കയറ്റത്തിന് ഇടയാക്കിയത്.