പട്ടാമ്പി | കൊപ്പം പഞ്ചായത്ത് ഭരണം അവിശ്വാസ പ്രമേയത്തിലൂടെ നേടി യു ഡി എഫ്. പഞ്ചായത്ത് പ്രസിഡന്റിനെതിരെ യു ഡി എഫ് അവതരിപ്പിച്ച അവിശ്വാസ പ്രമേയത്തെ ബി ജെ പിയുടെ ഒരംഗം പിന്തുണക്കുകയായിരുന്നു.
യു ഡി എഫിനും എല്‍ ഡി എഫിനും എട്ട് വീതം അംഗങ്ങളാണുണ്ടായിരുന്നത്. അതേസമയം, ബി ജെ പിയുടെ പിന്തുണയോടെ ഭരണം നേടിയതില്‍ പരക്കെ പ്രതിഷേധം ഉയരുന്നുണ്ട്.